പന്നിക്കോട്: കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൽ എ. യു. പി സ്കൂൾ പന്നിക്കോട് ഒപ്പനയിൽ എ ഗ്രേഡ് നേടി. നേരത്തെ മുക്കം ഉപജില്ലാ കലോത്സവത്തിൽ എ ഗ്രേഡോട് കൂടി ഫസ്റ്റ് പ്രൈസ് നേടിയിരുന്നു എ.യു. പി സ്കൂൾ പന്നിക്കോട്.
ഉപജില്ലാ കലോത്സവത്തിലേതു പോലെ തന്നെ റവന്യു ജില്ലാ കലോത്സവത്തിലും മിക്കച്ച രീതിയിൽ പെർഫോമെൻസ് കായ്ച്ചവെക്കാൻ സാധിച്ചുവെന്നും, നിലവിൽ ലഭിച്ച എ ഗ്രേഡ് ഞങ്ങൾ വലിയ ഒരു അങ്കീകരമായാണ് കാണുന്നതെന്നും മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ ചെറുവാടി ലൈവിനോട് പറഞ്ഞു.
ഹന്ന ഉസ്മാൻ, ജന ഫഹ്‌മി, റിസ സലിം, ഫെന, നസ്രിയ ഗഫൂർ, റിഷാബ ഫാത്തിമ, ഇഷ മെഹബിൻ, നിയ ഫെബിൻ, ഫാത്തിമ നുഹ, മിൽഹ മറിയം എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനുവേണ്ടി ഓപ്പനയിൽ പങ്കെടുത്തത്.

