Flash News

Nattu Media

ചെറുവാടി സ്കൂൾ അധ്യാപകൻ അബ്ദുൾ നാസറിന് സംസ്ഥാന ഭാഷാധ്യാപക അവാർഡ്


സ്ഥാനത്തെ മികച്ച ഭാഷാധ്യാപകർക്കുള്ള 2022 ലെ അവാർഡിന് അധ്യാപകനും മാന്ത്രികനുമായ മുക്കം അഗസത്യൻമുഴി സ്വദേശി യു.പി.അബ്ദുൾ നാസർ അർഹനായി. കേരള സംസ്ഥാന അധ്യാപകരക്ഷാകർത്തൃ  ഭാഷാഷാധ്യാപന രംഗത്തെ മികവുകൾ പരിഗണിച്ച് ഈ അവാർഡ് നൽകുന്നത്. ചെറുവാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപനായ ഇദ്ദേഹം കലാ,സാഹിത്യ സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമാണ്.

32 വർഷത്തിലധികമായി പ്രൈമറിയിലും ഹൈസ്കൂളിലുമായി സേവനമനുഷ്ഠിച്ച് വരുന്ന ഇദ്ദേഹം മാജിക് മേമ്പൊടി ചേർത്ത് അധ്യാപനത്തിൽ മികച്ചതും മാതൃകാപരവുമായ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. കൗമാരകാലഘട്ടത്തിൽ തന്നെ മാജിക്കിലേക്ക് ആകൃഷ്ടനായ നാസർ കേരളത്തിന് അകത്തും പുറത്തുമായി 'സയൻസ് മിറാക്കൾ ' എന്ന പരിപാടി അവതരിപ്പിച്ചു വരുന്നു. പബ്ലിക്ക് റിലേഷൻ വകുപ്പ് മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രബന്ധരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഈ അധ്യാപകൻ ഗ്രന്ഥാശാല പ്രസ്ഥാനത്തിലും സജീവ സാന്നിധ്യമാണ്.

റോട്ടറി ഇൻ്റർനാഷണൽ നൽകുന്ന നേഷൻ ബിൽഡർ അവാർഡ്, മികച്ച കഥയെഴുതി വിദ്യാഭ്യാസ വകുപ്പിൻ്റെ വിദ്യാസാഹിതി ക്യാമ്പിൽ അംഗത്വം, കർണാടകയിലെ ഹാസനിൽ നടന്ന നാഷണൽ ചിൽഡ്രൻസ് ഫെസ്റ്റിവെലിൽ ശാസ്ത്ര പരീക്ഷണങ്ങളുടെ റിസോഴ്സ് പേഴ്സൺ, കലാമേള,സാഹിത്യ മത്സരങ്ങൾ , ശാസ്ത്രമേളകളൾ തുടങ്ങി  വിവിധ രംഗങ്ങളിൽ വിധികർത്താവായും പ്രവർത്തിച്ച് വരുന്നു.

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി കേരളത്തിലെ നിരവധി വിദ്യാലങ്ങൾ, ഗ്രന്ഥശാലകൾ, പൊതു ഇടങ്ങൾ തുടങ്ങിയ പല സ്ഥലങ്ങളിലും നക്ഷത്ര നിരീക്ഷണ പരിപാടിക്ക് നേതൃത്വം നൽകുന്ന അബ്ദുൾ നാസർ കേരള ശാസ്ത്രസാഹിത്യ പരിഷത്, ആസ്ട്രോ കേരള, എന്നിവയിലും പ്രവർത്തിക്കുന്നു.

ഭാഷാ പഠനവും ശാസ്ത്ര പഠനവും ജീവിതഗന്ധിയാക്കുന്ന സഹവാസ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും നേതൃപാടവം തെളിയിച്ച അബ്ദുൾ നാസർ വലിയപറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'അർഗാസ്' സർഗ കൂട്ടായ്മയിലെ മുഖ്യാംഗമാണ്.ഈ അധ്യാപക കൂട്ടായ്മയിലേക്കെത്തുന്ന മൂന്നാമത്തെ അവാർഡാണ് അബ്ദുൾ നാസറിൻ്റേത്.മലപ്പുറം ജില്ലയിലെ കടുങ്ങല്ലൂർ, ചെമ്രക്കാട്ടൂർ, പുത്തലം എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. അധ്യാപികയായ മുജീബയാണ് ഭാര്യ. മക്കൾ: അഥീന.യു.പി (MSc Agri - വിദ്യാർത്ഥിനി - മണ്ണുത്തി), അഭിന.യു പി ( ഡൽഹി -ജാൻകിദേവി കോളേജ് - ഇംഗ്ലീഷ് ലിറ്ററേച്ചർ സ്റ്റുഡൻ്റ്)

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)