ചെറുവാടി: കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി ട്ടൗൺ 12-ാം വാര്‍ഡില്‍ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ മുസ്ലിം ലീഗ് കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റായി ഗുലാം ഹുസൈൻ കുറുവാടങ്ങലിനേയും, ജന:സെക്രട്ടറിയായി കുഞ്ഞോയി പാറക്കലിനേയും, ട്രഷററായി അബ്ദുസ്സലാം കോട്ടൺ സ്പോട്ടിനേയും വൈസ്:പ്രസിഡണ്ടുമാരായി ജബ്ബാർ പുത്തലത്ത്, അബ്ദുറഹ്മാൻ കണിച്ചാടി, ജോയിന്റ് സെക്രട്ടറിമാരായി അബ്ദുൾ റഷീദ് കണിച്ചാടി, നിയാസ് ചെറുവാടി എന്നിവരെയും കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു.
യുവജനങ്ങളടക്കം മികച്ച ജന പങ്കാളിത്തത്തോടെ നടന്ന കണ്‍വെന്‍ഷന്‍ ചെറുവാടിയിൽ മുസ്ലിം ലീഗിന്റെ ശക്തി വിളിച്ചോതുന്നതായിരുന്നു.റിട്ടേര്‍ണിംഗ് ഓഫീസര്‍ അസ്സൻ കുട്ടി കല്ലങ്ങോട്ട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Tags:
CHERUVADI
