Flash News

Nattu Media

മുജാഹിദ് സമ്മേളനത്തിൽ ശ്രദ്ധേയമായി മുക്തി എക്സിബിഷൻ


കോഴിക്കോട് നടന്നു വരുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിലെ ശ്രദ്ധേയമായ മുക്തി ലഹരി വിരുദ്ധ പ്രദർശനം ജനങ്ങളെ ആകർഷിച്ചു വരുന്നു.
ലഹരിയുടെ കെടുതികളെ വ്യക്തമാക്കുന്ന പ്രദർശനത്തിൽ വിദ്യാർത്ഥികൾ കാര്യങ്ങൾ വ്യക്തമാക്കികൊടുക്കുന്നു. വയനാട്ടിലെ കോറോം കേന്ദ്രമായി പ്രവർത്തിക്കുന്ന വെസ്റ്റേൺ ഗാട്ട്സ് ഇൻസ്റ്റിട്യൂഷൻ ഫോർ സോഷ്യൽ എക്സലൻസിലെ വിദ്യാർത്ഥികളും മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്മെന്റ് പ്രവർത്തകരും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചത്. മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളിൽ ലഹരി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതാണ് പ്രദർശനം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)