Flash News

Nattu Media

'ലഹരി; ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം' സന്ദേശ രേഖ പ്രകാശനം ചെയ്തു

കൊടിയത്തൂർ: വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സമിതി പ്രഖ്യാപിച്ച 'ലഹരി; ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം' ലഹരി വിരുദ്ധ പ്രചാരണ ക്യാമ്പയിനോട് അനുബന്ധിച്ചു  കൊടിയത്തൂർ മണ്ഡലം കമ്മിറ്റി സന്ദേശ രേഖ വിതരണം നടത്തി.

 മണ്ഡലം സന്ദേശ രേഖ വിതരണത്തിന്റെ പ്രകാശനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബഹു. ഷംലൂലത്തിൽ നിന്ന് മണ്ഡലം സ്ക്കൂൾ വിങ് കൺവീനർ ശഫറാൻ സി പി ഏറ്റുവാങ്ങി. 

പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി തുടർന്ന് മണ്ഡലം തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു വിതരണം നടത്തും. പ്രചാരണ പരിപാടികൾക്ക് അർഷദ് ബി, മുസ്ലിഹ് വി കെ, ശുഹൈബ് കെ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)