തുടർന്ന് നടന്ന വിക്ടറി സെറിമണിയിൽ കായിക മേള വിജയികൾക്കുള്ള മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സമ്മാനദാനോദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ.അബൂബക്കർ മാസ്റ്റർ നിർവ്വഹിച്ചു.
നഴ്സറി വിദ്യാർത്ഥികൾക്കായി, ബലൂൺ പൊട്ടിക്കൽ ,കലം പെട്ടിക്കൽ, മ്യൂസിക്കൽ ചെയർ , ബിസ്കറ്റ് ഈറ്റിംഗ് , പൊട്ടറ്റോ ഗാതറിംഗ് , മഞ്ചാടി വെറുക്കൽ, കുപ്പിൽ വെള്ളം നിറക്കൽ, ബോൾ ത്രോ, സുന്ദരിക്ക് പൊട്ടുതൊടൽ, മാതമാറ്റിക്കൽ റേസ് തുടങ്ങിയ ഒട്ടേറെ മത്സരങ്ങൾ സംഘടിപ്പിച്ചു.
കോവിഡ് കാലത്തിന് ശേഷം നടത്തിയ കായിക മേള രക്ഷിതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ഉത്സവമായി മാറി " ഓട്ടപ്പാച്ചിൽ 2023 " എന്ന പേരിൽ നടത്തിയ മേളയ്ക്ക്ഹെഡ് മാസ്റ്റർ കെ.വി. അബ്ദുസ്സലാം മാസ്റ്റർ, സുജിത് ലാൽ, കവിത ടീച്ചർ, ഹെലൻ, തസ്ലീന ടീച്ചർ, ഹഫ്സത്ത് ടീച്ചർ, നജ്മുന്നീ സടീച്ചർ, ഷാലിന ടീച്ചർ, നസീമ ടീച്ചർ, തുടങ്ങിയവർ നേതൃത്വം നൽകി. ബാന്റ് മേളയ്ക്ക്പൂർവ്വ വിദ്ധ്യാർത്ഥികളായ മിൻ ഹ . പി.സി., ഹസ ഇബ്രാഹീം ചാലക്കൽ എന്നിവർ നേതൃത്വം കൊടുത്തു.
Tags:
KODIYATHUR



.jpeg)