റിയാദ്: ലയണല്‍ മെസിയും ക്രസ്റ്റ്യാനോ റൊണോള്‍ഡോയും നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തിൽ ഫ്രഞ്ച് വമ്പന്മാരായ പി എസ് ജി ക്ക് വിജയം. സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ നടന്ന
സൗഹൃദ മത്സരത്തില്‍ സൗദി ഓള്‍ സ്റ്റാര്‍ 11 നും പാരീസ് സെന്റ് ജെര്‍മെയ്നുമായിരുന്നു നേരിട്ടത്.രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സൂപ്പര്‍ താരങ്ങള്‍ കളിക്കളത്തില്‍ കൊമ്പ് കോര്‍ത്തത് .തുടക്കത്തിൽ മൂന്നാം മിനുട്ടിൽ മെസ്സിയുടെ ഗോളോടെ തുടങ്ങിയ കളിക്ക് പിന്നാലെ റൊണാൾഡോയുടെ പെനാൽറ്റി ഗോളിലൂടെ സമനിലയാക്കി.ശേഷം എമ്പാപ്പയും, മാർഖിഞ്ഞോ,റാമോസ്,എകി ടൈ ക്കി എന്നിവർ പി എസ് ജി ക്കായി ഗോൾ നേടി.റിയാദിനായി റൊണാൾഡോ രണ്ടു ഗോളും, ജാങ്, ടാലിസ്ക എന്നിവർ ഒരോ ഗോളും നേടി
യൂറോപ്പ് വിട്ട് ഏഷ്യയിലേക്കെത്തിയ റൊണാള്‍ഡോയുടെ അരങ്ങേറ്റം കൂടിയായിരുന്നു ഇന്ന്. ജനുവരി ആദ്യത്തില്‍ അല്‍ നസറില്‍ ക്രിസ്റ്റ്യാനോയെ അവതരിപ്പിച്ചുവെങ്കിലും മത്സരത്തിനായി താരം ഇതുവരെ കളത്തിലിറങ്ങിയിരുന്നില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി കളിക്കുന്നതിനിടെ എവര്‍ട്ടണ്‍ ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ചതിനുള്ള രണ്ട് മത്സര വിലക്ക് നിലനില്‍ക്കുന്നതിനാലാണ് റൊണാള്‍ഡോയ്ക്ക് കളിക്കാന്‍ കഴിയാതിരുന്നത്.
റൊണോള്‍ഡോ നായകനായ ഓള്‍ സ്റ്റാര്‍ ഇലവനെ സൗദി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അല്‍-നാസര്‍, അല്‍-ഹിലാല്‍ എന്നീ ടീമില്‍ നിന്നുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാണ് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നത്. മെസി, എംബാപ്പെ, നെയ്മര്‍ എന്നിവരടങ്ങുന്ന ഫ്രഞ്ച് വമ്പന്‍മാരായിരുന്നു മറു ചേരിയിൽ . ചരിത്രത്തിലിതുവരെ റൊണാള്‍ഡോയും മെസിയും തമ്മില്‍ ക്ലബ്, രാജ്യാന്തര വേദികളിലായി ഇതുവരെ 36 മത്സരങ്ങളാണ് അരങ്ങേറിയത്. അതില്‍ 16 തവണ മെസി ജയിച്ചപ്പോള്‍ 11 മത്സരങ്ങളിലാണ് ക്രിസ്റ്റ്യാനോ വിജയിച്ചത്. ഇന്ത്യയിൽ കളിയുടെ സംപ്ലെക്ഷണം ജിയോ സിനിമയിൽ അടക്കം ഉണ്ടായിരുന്നു
Tags:
SPORTS
