Flash News

Nattu Media

കൂളിമാട്-കൂട്ടകടവ്-ചെറുവാടി ബൈപ്പാസ് റോഡിന് സാധ്യതകളേറുന്നു: ആവശ്യവുമായി മുസ്ലീം ലീഗ് ചെറുവാടി ടൗൺ കമ്മറ്റി






ചെറുവാടി: കൂളിമാട്-കൂട്ടകടവ്-ചെറുവാടി ബൈപ്പാസ് റോഡിന്റെ സാധ്യത വർദ്ധിക്കുന്നു. യാത്രക്കാർക്ക് ഏറെ പ്രയോജനപെടുന്ന  ബൈപ്പാസ് റോഡ് യാഥാർത്യമാക്കാൻ ജന പ്രതിനിധികളും, അധികൃതരും മുന്നിട്ടിറങ്ങണമെന്ന്  മുസ്ലീം ലീഗ് ചെറുവാടി ടൗൺ കമ്മറ്റി ആവശ്യപെട്ടു.

ജൽ-ജീവ മിഷന്റെ പൈപിടലിന്റെ ഭാഗമായി എരഞ്ഞിമാവ്-കൂളിമാട് റോഡിലെ യാത്ര ഇപ്പോൾ ഏറെ ക്ലേശകരമാണ്. ഇത്തരം സാഹചര്യത്തിൽ ബദൽ റോഡായി ഉപയോഗിക്കാമെന്നതും ബൈപ്പാസ് റോഡിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.

നിലവിൽ ചെറുവാടി അങ്ങാടി മുതൽ കൂട്ടകടവ് ഭാഗം വരേയുള്ള റോഡ് പണി പൂർത്തിയായിട്ടുണ്ട്.ബൈപ്പാസ് റോഡിനായി ഇടവഴി കടവ് പാലം മുതൽ കൂട്ട  കടവ് വരേ 200 മീറ്ററിൽ താഴെ മാത്രം ദൂരം സ്ഥലം ഏറ്റെടുത്ത് റോഡ് യാഥാർത്യമാക്കുകയാണ് വേണ്ടത്. ഇവിടെ സ്ഥലം വിട്ടു നൽകാൻ നിലവിൽ സ്ഥലമുടമകൾ  തയ്യാറുമാണ്. ഈ ആവശ്യങ്ങൾ ഉന്നയിച്ച്   പഞ്ചായത്ത് സെക്രട്ടറി,പിഡബ്യുഡി ഡിപ്പാർട്ട്മെന്റ് ഉൾപെടേ ഉന്നത അതികാരികൾക്ക് മുസ്ലീം ലീഗ് ചെറുവാടി ടൗൺ കമ്മറ്റി വരും ദിവസങ്ങളിൽ നിവേദനം നൽകും.

മുസ്ലീം ലീഗ് ചെറുവാടി ടൗൺ ഭാരവാഹികളായ ഗുലാം ഹുസൈൻ കുറുവാടങ്ങൽ, കുഞ്ഞോയി പാറക്കൽ, അബ്ദുസ്സലാം കോട്ടൺ സ്പോട്ട്, ജബ്ബാർ പുത്തലത്ത്, അബ്ദു റഹ്മാൻ കണിച്ചാടി, റഷീദ് കെ കെ, നിയാസ് ചെറുവാടി സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)