ചെറുവാടി : അഡ്വഞ്ചർ ക്ലബ് ചെറുവാടി, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ മാമലക്കണ്ടം ആദിവാസി കോളനിയിലേക്ക് 3 ലക്ഷം രൂപയുടെ സഹായങ്ങളുമായുള്ള ജീവ കാരുണ്യ ബുള്ളറ്റ് യാത്ര ബഹു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.
2013 ൽ ആരംഭിച്ച ചെറുവാടി അഡ്വഞ്ചർ ക്ലബ്ബിന്റെ 7-ാമത് ബുള്ളറ്റ് റൈഡിൽ മാമലകണ്ടം ആദിവാസി കോളനിയിലേക്ക് ആവശ്യമായ ഗൃഹോപകരണങ്ങൾ, മരുന്നുകൾ ,വീൽ ചെയറുകൾ, പഠനോപകരണങ്ങൾ, സൈക്കിളുകൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങി 3 ലക്ഷം രൂപയുടെ സാധനങ്ങളുമായി 51 ബുളളറ്റുകളിൽ 75 പേരുടെ രണ്ട് ദിനയാത്ര പോകുന്നത്.
അഡ്വഞ്ചർ യാത്രയെ ജീവ കാരുണ്യ യാത്രയാക്കി മാറ്റിയ ചെറുവാടി അഡ്വഞ്ചർ ക്ലബിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന്
ബഹു.ലിന്റോ ജോസഫ് എം.എൽഎ പറഞ്ഞു.
ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നിന്ന് 28 ന് രാവിലെ 9 മണിക്ക് ആരംഭിച്ച ജീവകാരുണ്യ ബുള്ളറ്റ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുയായിരുന്നു. അദ്ധേഹം.
ബുള്ളറ്റ് യാത്രയോട് അനുബന്ധിച്ച് കൊടിയത്തൂർ പാലിയേറ്റീവ് ക്ലിനിക്കിന് ചെറുവാടി അഡ്വഞ്ചർ ക്ലബ്ബ് നൽകുന്ന വീൽ ചെയർ ബഹു.എം എൽ എ വിതരണം ചെയ്തു.
ക്ലബ്ബ് രക്ഷാധികാരി ഗുലാം ഹുസൈൻ കൊളക്കാടൻ അധ്യക്ഷനായി, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് മുഖ്യാഥിതിയായി, ബ്ലോക്ക് മെബർ സുഹ്റ വെള്ളങ്ങോട്ട്, വാർഡ് മെമ്പർമാരായ ഫസൽ കൊടിയത്തൂർ, ബാബു പൊലുകുന്നത്ത്, കാരശ്ശേരി ബാങ്ക് പ്രസിഡണ്ട് എൻകെ അബ്ദുറഹ്മാൻ, അഡ്വ.ഷമീം പക്സാൻ, ക്ലബ്ബ് പ്രസിഡണ്ട് അൽത്താഫ് , സെക്രട്ടറി നിയാസ് ചെറുവാടി, ക്യാപ്റ്റൻ സലീം പാറക്കൽ, സംബന്ധിച്ചു.
സലാം മാസ്റ്റർ സ്വാഗതവും നിയാസ് ചേറ്റൂർ നന്ദിയും പറഞ്ഞു
ജീവകാര്യണ്യ ബുളളറ്റ് യാത്രയെ അനുഗ്രഹിച്ചയക്കാൻ നാട്ടിലെയും മറുനാട്ടിലെയും ആബാലവൃദ്ധം ജനങ്ങളും എത്തി ചേർന്നു.
Tags:
KODIYATHUR
