ചെറുവാടി അർബൺ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മഹിളാ കോൺഗ്രസ് വാർഡ് കൺവെൻഷൻ ജില്ല മഹിളാ കോൺഗ്രസ് സെക്രട്ടറി കെ.സരസ്വതി ഉൽഘാടനം ചെയ്തു. നിരവധി മഹിള കോൺഗ്രസ്സ് പ്രവർത്തകർ പങ്കെടുത്ത കൺവൻഷനിൽ മറിയം കുട്ടി ഹസ്സൻ അദ്ധ്യക്ഷയായി , ലിസി കാരിപ്ര, ആശ ബാലൻ , മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അഷ്റഫ് കൊളക്കാടൻ,വാർഡ് മെമ്പർ മജീദ് രിഹ്‌ല , റഹീം കണിച്ചാടി, ധന്യ തോട്ടുമുക്കം, മോയിൻ ബാപ്പു, മാധവൻ കുളങ്ങര, കസ്ന പാറക്കൽ, ഷരീഫ് ചെറുവാടി, ഷറഫലി തുടങ്ങിയവർ സംസാരിച്ചു , ദിവ്യ ഷിബു സ്വാഗതവും തസ്ലീന കുറുവാടങ്ങൽ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.
Tags:
CHERUVADI
