Flash News

Nattu Media

ഹരിതരത്ന പുരസ്കാര സമർപ്പണം ഇന്ന് ചെറുവാടിയിൽ , ശേഷം ഇശൽ വിരുന്നും


ചെറുവാടി : പൊതുരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശിഹാബ് തങ്ങൾ സ്‌മൃതി 'ഹരിതരത്ന' പുരസ്‌കാരം യു.എ.ഇ, കെ.എം.സി.സി വർക്കിംഗ് പ്രസിഡണ്ട് യു.അബ്ദുല്ല ഫാറൂഖിക്ക്  ഇന്ന് വൈകിട്ട് ഏഴുമണിക്ക് ചെറുവാടി ഗിലാഫത്ത് സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ വെച്ച്  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്  തങ്ങൾ സമർപ്പിക്കും.  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്ന പുരസ്‌കാര ചടങ്ങിൽ പി കെ കുഞ്ഞാലിക്കുട്ടി , ഇടി മുഹമ്മദ് ബഷീർ എംപി , അബ്ദുൽ വഹാബ് എം പി, എം കെ മുനീർ എംഎൽഎ,പന്ന്യം രവീന്ദ്രൻ,മോയിൻ ഹാജി,എംഎൽഎമാരായ കുറുക്കോളി മൊയ്തീൻ, പി കെ ബഷീർ, നജീബ് കാന്തപുരം, ടിവി ഇബ്രാഹിം ,  പി കെ ഫിറോസ്, സിപി ചെറിയ മുഹമ്മദ്  തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും

തുടർന്ന് പ്രതിഭകൾ ഒന്നിക്കുന്ന 
ഗുൽമോഹർ നൈറ്റ് ഹും അരങ്ങേറും.പട്ടുറുമാൽ, പതിനാലാം രാവ് , മൈലാഞ്ചി വേദികളിലിലൂടെ മലയാളി മനസ്സുകളിൽ പാട്ടിന്റെ പാലാഴി തീർത്ത ഫാസില ബാനു, ഷമീർ അരീക്കോട്, സഹജ മലപ്പുറം, അബ്ദുൽ ഹയ്യ് അനീസ് റഹ്‌മാൻ എന്നിവർ നയിക്കുന്ന 'ഗുൽമോഹർ നൈറ്റ്' ഉണ്ടായിരിക്കും

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)