വിദ്യാലയ പരിസരങ്ങളിൽ ജാഗ്രത സമിതികൾ രൂപീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കണം. ലഹരി വിൽപനകാരെയും വിതരണകാരെയും കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കാൻ അധികാരികൾ തയ്യാറാകണം.
ആശ്രിതരെ ചേർത്ത് പിടിക്കാനും അവരെ പരിചരിക്കാനും യുവതയെ പ്രാപ്തമാക്കാൻ ധാർമിക ബോധനങ്ങളിലൂടെ സാധിക്കുമെന്നും അതിന് മഹല്ലുകൾ അതീവ ശ്രദ്ധ കാണിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
മാനവ രക്ഷയ്ക്ക് ദൈവിക ദർശനം എന്ന പ്രമേയത്തിൽ ഫെബ്രുവരി 12 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ഇസ്ലാമിക് കോൺഫറൻസിന്റ ഭാഗമായി കൊടിയത്തൂർ മണ്ഡലം 'ആദർശ സമ്മേളനം' ജനുവരി 28 ശനിയാഴ്ച ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. പ്രശസ്ത പ്രഭാഷകൻ സി പി സലീം മുഖ്യപ്രഭാഷണം നിർവഹിക്കും.
ഗ്രീൻവാലി ക്യാമ്പസിൽ നടന്ന പ്രചാരണ സംഗമത്തിൽ വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ജോയിൻ സെക്രട്ടറി ജസീൽ മദനി കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡണ്ട് ജമാൽ ചെറുവാടി അധ്യക്ഷനായ പരിപാടിയിൽ, ഭാരവാഹികളായ വി. കെ. കബീർ, ഹബീബ് റഹ്മാൻ, അസീൽ സി വി , ഡോ. മുബീന്‍ എം, മുസ്ലിഹ്. വി കെ എന്നിവർ സംസാരിച്ചു.
Tags:
KODIYATHUR
