Flash News

Nattu Media

പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും


കൂളിമാട് :കുന്നമംഗലം നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും.  വിവിധ പദ്ധതികളുടെ നിർവഹണ പുരോഗതി വിലയിരുത്തുന്നതിനും തടസ്സങ്ങൾ നീക്കി ത്വരിതഗതിയിലാക്കുന്നതിനും വേണ്ടി  പി.ടി.എ റഹീം എം.എൽ.എ വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

റോഡ്, പാലങ്ങൾ, കെട്ടിടങ്ങൾ, കിഫ്ബി ധനസഹായത്തോടെ നടന്നുവരുന്ന പദ്ധതികൾ തുടങ്ങിയവയുടെ നടത്തിപ്പിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതിനും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട തടസ്സങ്ങൾ  കൃത്യസമയത്ത് ചൂണ്ടിക്കാട്ടി പരിഹരിക്കുന്നതിനും എം.എൽ.എ നിർദ്ദേശം നൽകി. 

എൻ.എച്ച് നോർത്ത് സർക്കിൾ ഡെപ്യൂട്ടി സൂപ്രണ്ടിങ് എഞ്ചിനീയർ എൻ.പി ചിത്ര, പാലങ്ങൾ വിഭാഗം എക്സി. എൻജിനിയർ ബി അജിത് കുമാർ, കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ എൻ ശ്രീജിത്ത്, കെ ഉബൈബ, റോഡ്സ് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ എൻ ശ്രീജയൻ, കെ.ആർ.എഫ്.ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ രാഹുൽ ലെസ്ലി, വിവിധ വിഭാഗങ്ങളിലെ അസി. എഞ്ചിനീയർമാരായ എൽ.വി ആരിഷ്, അബ്ദുൽ ഫുകറലി, സി.ടി പ്രസാദ്, വി.പി വിജയകൃഷ്ണൻ, കെ ബിജു സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)