Flash News

Nattu Media

കള്ളൻ തോട് - കൂളിമാട് റോഡ് സർക്കാർ നിസംഗത വെടിയണം


കെട്ടാങ്ങൽ : 2018ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പ്രവർത്തി ഉദ്ഘാടനം ചെയ്ത കൂളിമാട് കളൻതോട് റോഡ് അഞ്ചുവർഷം പിന്നിട്ടിട്ടും ഇന്നും പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. റോഡ് പ്രവർത്തിയുടെ കാര്യത്തിൽ സർക്കാർ പുലർത്തിവരുന്ന  നിസ്സംഗത വെടിയണമെന്നും എത്രയും പെട്ടെന്ന് പ്രവർത്തി പൂർത്തീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും  ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രത്യക്ഷ സമര പരിപാടികൾ ആവിഷ്കരിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. എ.ഖാദർ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ. എം.ഹുസൈൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.പി ഹമീദ് മാസ്റ്റർ പ്രമേയം അവതരിപ്പിച്ചു. നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത എൻ പി ഹംസ മാസ്റ്ററെയും സെക്രട്ടറി  അഹമ്മദ് കുട്ടി അരയൻകോടിനെയും വനിതാ ലീഗ് മണ്ഡലം സെക്രട്ടറി നസീറ ബഷീറിനെയും  യോഗത്തിൽ ആദരിച്ചു. കെ കെ മുഹമ്മദ്,ടി. ടി.മൊയ്തീൻ കോയ, ടി. ടി.അബ്ദുള്ള, എ കെ ഇബ്രാഹിം ഹാജി,ഉമ്മർ വെള്ളലശ്ശേരി,ഇ പി അസീസ്,കുഞ്ഞിമരക്കാർ മലയമ്മ,നസീറ ബഷീർ,സിബി ശ്രീധരൻ,പി. കെ. ഹഖീo മാസ്റ്റർ,ഹനീഫ ചാത്തമംഗലം  റസാക്ക് പുള്ളന്നൂർ,എം. കെ. നദീറ, ബുഷ്‌റ കളൻതോട്, പി. കെ. ജമാലുദ്ധീൻ, പി. ടി. മൊയ്‌തീൻ കോയ,കരീം കളൻതോട് സംസാരിച്ചു.
 ഫോട്ടോ: ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. എ.ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)