Flash News

Nattu Media

ഇഴഞ്ഞു നീങ്ങി പൈപ്പ് ലൈൻ പ്രവർത്തി


കൂളിമാട് : മാവൂർ എരഞ്ഞിമാവ് റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പ്രവർത്തിക്കു വേണ്ടി റോഡ് കീറിമുറിച്ചിട്ടുള്ള പ്രവർത്തി ഒരു മാസക്കാലമായിട്ടും ഇതുവരെ എങ്ങുമെത്താതെ തുടരുകയാണ് . പലയിടത്തും യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും  അപകട വിധത്തിലാണ് റോഡ് പ്രവർത്തി ഇപ്പോൾ നിലനിൽക്കുന്നത്. എരിഞ്ഞമാവ് - മാവൂർ  റോഡിന് 6 കോടി പാസായി റോഡ് പണി പുരോഗമിക്കുന്നതിന്റെ പാതിയിലാണ്  ജല അതോറിറ്റിയുടെ  പൈപ്പ് ലൈൻ  പ്രവർത്തി ആരംഭിച്ചത്. ഇതുമൂലം റോഡ് പ്രവർത്തി നിർത്തിവെക്കുകയും  പൈപ്പിടൽ പുരോഗമിക്കുകയുമായിരുന്നു ചെയ്തിരുന്നത്.


 എന്നാൽ പലയിടത്തും പൈപ്പിടൽ പ്രവർത്തി പാതിവഴിയിൽ നിർത്തിയും മാവൂർ കൂളിമാട് റോഡിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ കോവിഡ് കാലത്ത് കർണാടക മോഡൽ   റോഡിൽ മണ്ണിട്ട് കുന്നു കൂട്ടിയ പോലെ  ആക്കിയതാണ് ജനങ്ങൾ തെരുവിൽ  പ്രതിഷേധം ശക്തമാക്കാൻ ഇറങ്ങുന്നത്. റോഡിൽ കുന്ന് രൂപത്തിൽ മണ്ണിട്ട് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും പോലും ഒന്ന് യാത്ര ചെയ്യാനോ  നടന്ന് പോകാൻ പോലും സമ്മതിക്കാതെയാണ് റോഡ് പ്രവർത്തി പുരോഗമിക്കുന്നത്. പലർക്കും സ്കൂളുകളിലും മദ്രസകളിലും എക്സാം ആയതിനാൽ തന്നെ ചുറ്റി തിരിഞ്ഞാണ് പോകുന്നത്.ജല അതോററ്റിയുടെ പിടിവാശി അവസാനിപ്പിച്ചില്ലെങ്കിൽ ജനങ്ങളെ ഇറക്കി ബഹുജന സമരത്തിനൊരുങ്ങാനാണ് നാട്ടുക്കാരുടെ തീരുമാനം. ഇതിന്റെ പ്രാരഭം എന്ന നിലയിൽ  കഴിഞ്ഞ ദിവസം കൂളിമാട്ടിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു 


റോഡ് അടച്ചതു മൂലം ബസ്സുകൾ റൂട്ട് മാറ്റി പോകുന്നത് മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതായി ബസ് സംഘടനകൾ പറഞ്ഞിരുന്നു.ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതൽ ബസ് സർവീസ് നിർത്തി വെച്ചിരുന്നു. എന്നാൽ ഇന്ന് മുതൽ ചില ബസ്സുകൾ സർവീസ് നടത്തിയതെല്ലാതെ  പലരും ബസ് സർവീസ് നടത്താൻ മടി കാണിക്കുകയാണ്. ആംബുലൻസുകളുടെ സഞ്ചാരപാതയായ ഇവിടെ പെട്ടെന്ന് രോഗിയെ കൊണ്ട് ഒന്ന് ടൌൺ വരെ പോകണമെങ്കിൽ മുക്കം റൂട്ട് ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാർക്ക് . 


അതോടപ്പം റോഡ് അടച്ചതു മൂലം പലരും വഴി മാറി കൂളിമാട് നിന്ന് ചിറ്റാരിപിലാക്കൽ വഴി മാവൂർ വഴിയും തിരിച്ച് ഇതേ റൂട്ടിലോ ഇല്ലെങ്കിൽ താഴെ പി എച്ച് ഇ ഡി നിന്ന് കൂളിമാട് എരഞ്ഞിപ്പറമ്പ് വഴിയോ ആണ് പലരും യാത്ര ചെയ്യുന്നത്.പോക്കറ്റ് റൂട്ടുകളായ ഇവിടെ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ദൈനം ദിനം നിരവധി അപകടങ്ങളാണ് തുടർകഥയാക്കുന്നത്. കഴിഞ്ഞ ദിവസം താഴെ പി എച്ച് ഇ ഡി പോക്കറ്റ് റോഡിൽ യാത്ര ചെയ്ത യുവതി ചെകുത്തായ കയറ്റത്തിൽ തെന്നി വീണ് പരിക്ക്പെറ്റിരുന്നു. കുത്തനെയുള്ള ഇറക്കവും കയറ്റവും പിന്നെ വളവും ആയതിനാൽ ഇവിടെ നിരന്തരം അപകടങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.എന്നാൽ വേറെയൊരു മാർഗ്ഗമില്ലാത്ത അവസ്ഥയിലാണ് നാട്ടുകാരും യാത്രക്കാരും

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)