Flash News

Nattu Media

ചെറുവാടിയിൽ "സിഎച്ച് സെന്റർ" ഫണ്ട് സമാഹരണം തുടങ്ങി


ചെറുവാടി : പാവപെട്ട രോഗികൾക്ക് സൗജന്യമരുന്ന്, ഭക്ഷണം, ചികിത്സാ സഹായങ്ങള്‍, വളണ്ടിയര്‍ സേവനം, ആംബുലന്‍സ് സര്‍വീസ്, രക്തദാനം, മയ്യിത്ത് പരിപാലനം, സൗജന്യമായി ഡയാലിസിസ്,അള്‍ട്രാ സൗണ്ട് സ്‌കാന്‍, ലാബ് ടെസ്റ്റുകള്‍, മെഡിക്കല്‍ കോളജ് ആസ്പത്രി വാര്‍ഡ് നവീകരണമുള്‍പ്പെടെ ഏഷ്യയിലെ തന്നെ തുല്യതയില്ലാത്ത പ്രവര്‍ത്തനം നടത്തിവരുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന "സിഎച്ച് സെന്ററിന്റെ" ഫണ്ട് സമാഹരണം ചെറുവാടിയിൽ ആരംഭിച്ചു.

ചെറുവാടി ടൗൺ വാർഡ് തല ഉദ്ഘാടനം ചെറുവാടി പുതിയോത്ത് ജുമുഅത്ത് പള്ളി മഹല്ല് പ്രസിഡണ്ട് വി ഉണ്ണിമാമു മാസ്റ്റർ വാർഡ് മുസ്ലീം ലീഗ് പ്രസിഡണ്ട് ഗുലാം ഹുസൈൻ കുറുവാടങ്ങലിന് ഫണ്ട് നൽകി നിർവഹിച്ചു.

മുസ്ലീം ലീഗ് കാരണവർ ആലികുട്ടി തറമ്മൽ, എൻ മുഹമ്മദ്, മുസ്ലീം ലീഗ്  വാർഡ് ഭാരവാഹികളായ അബ്ദുറഷീദ് കണിച്ചാടി, നിയാസ് ചെറുവാടി, മുസ്സീം യൂത്ത് ലീഗ് ശാഖാ ജന സെക്രട്ടറി അസീസ് പുത്തലത്ത് വൈസ് പ്രസിഡണ്ട് ഇക്ക്ബാൽ സുല്ലമി, മുനീർ എൻകെ, ഷാമിൽ പാറക്കെട്ടിൽ, റിസ് വാൻ കണിച്ചാടി സംബന്ധിച്ചു.

റംസാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് സി.എച്ച് സെന്റർ ഫണ്ട് ശേഖരണം നടക്കുന്നത്. വരും ദിവസങ്ങളിൽ പള്ളികള്‍, വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍, വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തകര്‍ ഫണ്ട് ശേഖരണം നടത്തും

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)