Flash News

Nattu Media

വിഷുവിന് ബിജെപി നേതാവിന്റെ വീടിനു മുന്നില്‍ ഉപവാസവുമായി മറ്റൊരു ബിജെപി നേതാവ്


അരീക്കോട് : വിഷു ദിനത്തില്‍ ബി ജെ പി നേതാവിന്റെ വീടിനു മുന്‍പില്‍ ഉപവാസ സമരവുമായി മറ്റൊരു ബി ജെ പി നേതാവ്. ബി ജെ പി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി ജയകൃഷ്ണന്‍ എന്ന സോമന്റെ വീടിനു മുന്‍പില്‍ ആണ് ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗമായ സോമസുന്ദരം ഉപവാസ സമരമിരിക്കുന്നത്. അരീക്കോട് ഊര്‍ങ്ങാട്ടീരി പഞ്ചായത്തിലെ മൈത്ര സ്വദേശി സോമസുന്ദരന്‍ 10 വര്‍ഷം മുന്‍പ് നല്‍കിയ പണം തിരിച്ച് ചോദിച്ചാണ് സമരമിരിക്കുന്നത്

2014 ല്‍ ജയകൃഷ്ണന്‍ ബി ജെ പി മണ്ഡലം പ്രസിഡന്റും സോമസുന്ദരന്‍ സെക്രട്ടറിയുമായിരുന്നു. ആ സമയത്ത് ജയകൃഷ്ണന്‍ തന്റെ കൈയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു എന്നും ഇതില്‍ ഒരു ലക്ഷം രൂപ മാത്രമാണ് തിരികെ തന്നത് എന്നുമാണ് സോമസുന്ദരന്‍ പറയുന്നത്. ജയകൃഷ്ണന്റെ വീടിന് മുന്നില്‍ പ്ലക്കാര്‍ഡുയര്‍ത്തിയാണ് സോമസുന്ദരന്‍ ഉപവാസ സമരം ഇരിക്കുന്നത്.

വിഷുദിനത്തില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് നാലു വരെയാണ് ഉപവാസം സമരം. നാട്ടുകാരെ സഹായിക്കൂ എന്ന് പ്ലക്കാര്‍ഡ് കൈയില്‍ പിടിച്ച് കൊണ്ടാണ് സോമസുന്ദരന്‍ സമരമിരിക്കുന്നത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മധ്യസ്ഥ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതോടെയാണ് സോമസുന്ദരന്‍ സമരത്തിനിറങ്ങിയത്. നീതിക്ക് വേണ്ടിയുള്ള തന്റെ സമരത്തില്‍ ആര് പിന്തുണച്ചാലും അവര്‍ക്കൊപ്പം ചേരാന്‍ തയ്യാറാണ് എന്ന് സോമസുന്ദരന്‍ പറയുന്നു.

തന്റെ കൂടെയാണ് സത്യമെന്നും അതിനാല്‍ തന്നെയാണ് പിന്തുണക്കേണ്ടത് എന്നും സോമസുന്ദരന്‍ പറയുന്നു. തന്നെ പിന്തുണച്ചാല്‍ മുസ്ലീം ലീഗിന്റെ കൂടെ പോലും പോകാന്‍ തയ്യാറാണ് എന്നാണ് സോമസുന്ദരന്‍ പറയുന്നത്. അരീക്കോട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ജയകൃഷ്ണന്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)