ചെറുവാടി: ജീവകാര്യണ പ്രവർത്തനങ്ങൾ മുസ് ലിം ലീഗിനെ ജനകീയ പ്രസ്ഥാനമാക്കിയെന്നും , അവശതയനുഭവിക്കുന്ന ജന വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട ലീഗിനെ ഇതര സംഘടനകളിൽ നിന്ന് വ്യത്യസ്തമാക്കുന്നുവെന്നും പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ചെറുവാടി തെനെങ്ങാപ്പറമ്പിൽ ഒരു നിർദ്ധന കുടുംബത്തിന് നിർമ്മിക്കുന്ന വീടിന്റെ - ബൈത്തുറഹ്മ ശിലാസ്ഥാപനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ .
മണ്ഡലം പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ കെ പി. അബ്ദുറഹിമാൻ , മജീദ് പുതുക്കുടി , മൂലത്ത് മജീദ് വി പി എ ജലീൽ , പി.പി ഉണ്ണിക്കമ്മു ,സിപി അസീസ് , എൻ ജമാൽ , ഷാബുസ് അഹമ്മദ് ,പി സി നാസർ മാസ്റ്റർ , കെ വി നിയാസ് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഫസൽ കൊടിയത്തൂർ , എം ടി റിയാസ് സംബന്ധിച്ചു.
ബൈത്തുറഹ്മ വർക്കിങ് കൺവീനർ ടിപി ഷറഫുദീൻ സ്വഗതവും ട്രഷർ കെ കെ ഹമീദ് നന്ദിയും പറഞ്ഞു
