Flash News

Nattu Media

വലിച്ചെറിയല്‍ മുക്ത കേരളം; ചെറുവാടിയിലെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു.


ചെറുവാടി : വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി  പഞ്ചായത്തിലെ ചെറുവാടി ചാലിയാര്‍ തീരം, അങ്ങാടി, ഖിലാഫത്ത് സ്റ്റേഡിയം എന്നീ സ്ഥലങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരിച്ചു.


നോമ്പ് മാസത്തിന്റെ കഠിന ചൂടിലും ശുചീകര യജ്ഞത്തില്‍ സജീവമായി പങ്കാളികളായ ഹരിതകര്‍മസേന, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരെ പഞ്ചായത്ത്‌ ഭാരവാഹികൾ അഭിനന്ദിച്ചു . 
ചാലിയാര്‍ തീരത്തും മറ്റും പ്ലാസ്റ്റിക് സഞ്ചി ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ വലിച്ചെറിയാതെ, വലിച്ചെറിയല്‍ മുക്ത കൊടിയത്തൂരിനായി കൈക്കോര്‍ക്കണമെന്ന്  അഭ്യര്‍ഥിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)