വാഴക്കാട് : രാഹുൽഗാന്ധിയുടെ പാർലമെൻറ് അംഗത്വം റദ്ദാക്കിയ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെയും,മോദി - അദാനി (മോദാനി) അവിശുദ്ധ കൂട്ടുകെട്ടിനെതിരെ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
എളമരം പാലം പരിസരത്ത് വെച്ച് പന്തം കൊളുത്തിയും, രാഹുൽ ഗാന്ധിക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്ലെ കാർഡ് ഏന്തിയും കോൺഗ്രസ്സ് പ്രവർത്തകർ നൈറ്റ് മാർച്ച്
സംഘടിപ്പിച്ചു
എളമരം അങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് മാവൂർ ഭാഗം ജംഗ്ഷൻ ചുറ്റി പാലം പരിസരത്ത് സമാപിച്ചു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി.സക്കറിയ, ഡി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ. എം.എ. റഹ്മാൻ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ടു മാരായ സി. കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, പി.കെ. മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ തറമ്മൽ അയ്യപ്പൻകുട്ടി, സേവാദൾ ജില്ല ചെയർമാൻ പി. സുരേന്ദ്രൻ, സർവീസ് ബേങ്ക് വൈസ് പ്രസിഡണ്ട് കെ.പി. രവീന്ദ്രൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സി.എ.കരീം, സുൽഫി മപ്രം, പി.കെ. ആലിക്കോയ, ഷംസു മപ്രം , യു.കെ. അസൈൻ, ശ്രീദാസ് വെട്ടത്തൂർ, സി.സുനിൽ കുമാർ, കെ.ടി. ഷിഹാബ്, സതീഷൻ എടവണ്ണപ്പാറ, ബി.കെ. വിനു, യൂത്ത് കോൺഗ്രസ്സ് ജില്ല സെക്രട്ടറി ഷാനുജ് വാഴക്കാട്, ഗ്രാമ പഞ്ചായത്ത് മെമ്പർ സി.കെ. റഷീദ്, ഹംസത്തലി, ബേങ്ക് ഡയറക്ടർ പി.സുരേഷ്, പോഷക സംഘടനാ മണ്ഡലം നേതാക്കളായ ബാബു എടക്കണ്ടി, സി.കെ. മൻസൂർ, വികാസ് എടവണ്ണപ്പാറ, അസീസ് എടപ്പെട്ടി, എ.കെ. എം കുട്ടി, മാനുട്ടി കുനിക്കാടൻ, മനീഷ് മപ്രം, ഷമീർ പുളിക്കത്തൊടി, കെ. കൃഷ്ണദാസൻ (ബാബു) ,സി.പി.ശ്രീധരൻ, പി. രാജേഷ്, ഹുസൈൻ കുട്ടി വാർഡ് - ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ യാക്കൂബ് ആക്കോട്, റിയാസ് വാഴക്കാട്, മുഹമ്മദലി വാലില്ലാപുഴ, കെ. ബാലകൃഷ്ണൻ, ആസാദ് മപ്രം,ഉണ്ണികൃഷണൻ, ബാബു വടക്കേടത്ത്, ഫൈസൽ വട്ടപ്പാറ, പെരിങ്കോളി കരീം, ചെറിയാപ്പു ചെറുവായൂർ, നിയാസ് ചെറുവായൂർ, ചന്തു നൂഞ്ഞിക്കര , ജയൻ അനന്തായൂർ, എം.കെ. ഉണ്ണിമോയി, സി.എ.ഷഫീഖ്, പുഷ്പൻ വെട്ടത്തൂർ , ഉമ്മർ കാളൂർ, ജാഫർ ആക്കോട് ,വാർഡ് - ബൂത്ത് കോൺഗ്രസ്സ്, പോഷക സംഘടനാ മണ്ഡലം ഭാരവാഹികൾ എന്നിവർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി
Tags:
VAZHAKKAD

