Flash News

Nattu Media

ഹൈദരലി തങ്ങൾ അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു


ചെറുവാടി പൊറ്റമ്മൽ ഹൈദരലി ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റിയുടെ നേതൃത്വത്തിൽ ഹൈദരലി തങ്ങൾ അനുസ്മരണവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു. ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി വ്യക്തികൾ പങ്കെടുത്തു. സെൻ്റർ മുഖ്യരക്ഷാധികാരി കെ വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി, പ്രമുഖ വാഗ്മി മുനീർ ഹുദവി വിളയിൽ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ടുമാരായ കെ പി അബ്ദുറഹിമാൻ, മജീദ് പുതുക്കുടി, പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് എൻ കെ അഷ്റഫ്, ജനറൽ സെക്രട്ടറി മജീദ് മൂലത്ത്, സി പി എ അസീസ്, എൻ ജമാൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി  ഷംലൂലത്ത്, മെമ്പർമാരായ എം ടി റിയാസ്, ഫസൽ കൊടിയത്തൂർ, ബാബു പൊലുകുന്നത്ത്, കരീം പയങ്കൽ,ആയിഷ ചേലപ്പുറം, രതീഷ് കളിക്കുടിക്കുന്നത്, കെ എച്ച് മുഹമ്മദ്,കെ ഗുലാം ഹുസൈൻ,സി കെ മുഹമ്മദ് മാസ്റ്റർ,വൈത്തല അബൂബക്കർ,  പോക്കുട്ടി കെ സംബന്ധിച്ചു. നവാസ് കെ വി സ്വാഗതവും സി വി റസാഖ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)