Flash News

Nattu Media

അഡ്വ: വി.വി പ്രകാശ് രണ്ടാം ചരമ വാർഷികം,' വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വാഴക്കാട് പഞ്ചായത്ത് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷണ സഹായം നൽകി


വാഴക്കാട് : കോൺഗ്രസ്സ് പ്രസ്ഥാനത്തിന് ധീരമായി നേതൃത്വം  നൽകിയ  ജില്ല കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ടായിരുന്ന അഡ്വ: വി.വി പ്രകാശിൻ്റെ  രണ്ടാം ചരമ വാർഷികമായ  ഏപ്രിൽ 29ന് വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നേതാവിൻ്റെ സ്മരണാർത്ഥം വാഴക്കാട് ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷണ സഹായം കൈമാറി

 എളമരത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്  ബഡ്സ് സ്ക്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ
പ്രകാശേട്ടൻ്റെ പ്രിയ പത്നി സ്മിത പ്രകാശ്, മക്കളായ നന്ദന പ്രകാശ്, നിള പ്രകാശ് എന്നിവർ ഭക്ഷണ സഹായം ബഡ്സ് സ്ക്കൂൾ മേധാവി നിഷിദ ടീച്ചർക്ക് കൈമാറി

 മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം നേതൃത്വം വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ,സി.വി. സക്കറിയ, സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ആയിഷ മാരാത്ത്, തറമ്മൽ അയ്യപ്പൻ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഒ.വിശ്വനാഥൻ, മുൻ മണ്ഡലം പ്രസിഡണ്ട് പി.കെ. മുരളീധരൻ, സ്ക്കൂൾ ഹെഡ്മാസ്റ്റർ വി.സി. അസീസ്  മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ   സി.എ.കരീം ,സുൽഫി മപ്രം ,ഷംസു മപ്രം,യു.കെ. അസൈൻ , മുസ്തഫ വാഴക്കാട്, സതീഷൻ, കെ.ടി. ഷിഹാബ്,  പോഷക സംഘടന ഭാരവാഹികളായ അസീസ് എടപ്പെട്ടി, ഉണ്ണി മാസ്റ്റർ, സി.കെ. മൻസൂർ, മാനുട്ടി കുനിക്കാടൻ, ഷമീർ പുളിക്കത്തൊടി,  വികാസ് എടവണ്ണപ്പാറ, അൻസർ വാഴക്കാട്, കെ. കൃഷ്ണദാസൻ ബഡ്സ് സ്ക്കൂൾ PTA പ്രസിഡണ്ട് ആയിഷാബി, വൈസ് പ്രസിഡണ്ട് ആലിക്കുട്ടി ഊർക്കടവ് ,വാർഡ് - ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ കെ. ബാലകൃഷ്ണൻ, ആസാദ് മമ്പാട്, എം.കെ ഉണ്ണിമോയി, സ്ക്കൂൾ ജീവനക്കാരായ ബിന്ദു ,സി .ടി . ആലിക്കുട്ടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)