Flash News

Nattu Media

വന സൗഹൃദ സദസ്സ്‌ : രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു




മുക്കം : വന സൗഹൃദ സദസ്സിന്റെ കോഴിക്കോട് ജില്ലയിലെ രണ്ടാംഘട്ടം മുക്കം എം.എം.ഒ ഒ.എസ്.എ ഓഡിറ്റോറിയത്തില്‍ ബഹു: വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു 


കാട്ടുപന്നികളെ വെടിവെക്കാന്‍ ലൈസന്‍സ് ഉള്ളവരുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി തീരുമാനമെടുക്കും. വനസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും നിര്‍ദ്ദേശം നല്‍കി. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും ഇതിന് നേതൃത്വം നല്‍കും. കാടിനെയും നാടിനെയും ഒരുപോലെ അറിയുന്ന പട്ടിക വര്‍ഗ വിഭാഗത്തില്‍പെട്ട  500 പേരെ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായി നിയമിക്കാന്‍ സര്‍ക്കാരിന് സാധിച്ചത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു .

തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നഷ്ടപരിഹാര ഉത്തരവ് കൈമാറി. 25 പേര്‍ക്കാണ് ഉത്തരവ് കൈമാറിയത്. 7.32 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത് . ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്മാർ , മുക്കം നഗരസഭ ചെയർമാൻ ,പഞ്ചായത്ത് പ്രസിഡന്റമാർ , ജില്ലാ പഞ്ചായത്ത് അംഗങ്ങൾ , ഗ്രാമ പഞ്ചായത്ത് അംഗംങ്ങൾ എന്നിവരുമായി വിവിധ വിഷയത്തിൽ ചർച്ച നടത്തി . പൊതുയോഗത്തിൽ വകുപ്പ് മന്ത്രി കാര്യങ്ങൾ വിശദീകരിച്ച് സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)