കൊടിയത്തൂർ: ബാലസംഘം തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരാഴ്ചയോളമായി പന്നിക്കോട് എയുപി സ്കൂളിൽ വെച്ച് നടന്ന അഭിനയ കളരിയിൽ വെച്ച് മികവ് തെളിയിച്ച കലാകാരന്മാർ കഥകളും പാട്ടുകളുമായ് വേനൽതുമ്പികളായി ഇന്ന് രാവിലെ സൗത്ത് കൊടിയത്തൂർ എസ് കെ യു പി സ്കൂളിൽ പറന്നിറങ്ങി. ആടിയും പാടിയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും സമൂഹവുമായി സംവദിച്ചത് നവ്യാനുഭവമായി.
നൂറുകണക്കിന് കുട്ടികൾ അടക്കം വലിയൊരു ജനാവലി വരവേറ്റു.കാലികപ്രസക്തിയുള്ള സന്ദേശങ്ങൾ കലാജാഥയിലൂടെയവർ ചൂണ്ടിക്കാട്ടി.
സൗത്ത് കൊടിയത്തൂർ യുപി സ്കൂളിൽ കൊടിയത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വേനൽതുമ്പികളെ വരവേറ്റു. മേഖലാ സെക്രട്ടറി നിവേദ്യ സ്വാഗതവും ജാഥ ക്യാപ്റ്റൻ ആതിര ഇ പി നന്ദിയും പറഞ്ഞു.
ജാഥ വൈ. ക്യാപ്റ്റൻ: നിധി,ട്രൂപ്പ് ലീഡർ ചിത്രാംബരി,
ജാഥാ മാനേജർ: എം.ഗോവിന്ദൻ ,
ജാഥാകോഡിനേറ്റർ: പി.കെ. പ്രജീഷ്,
ജാഥാ പൈലറ്റ് എം. കെ. പ്രജീഷ്,ജാഥ അംഗങ്ങളായ സ്മിത തിരുവമ്പാടി, രഞ്ജിനി ,ഖാദർ മാസ്റ്റർ എന്നിവർക്ക് പുറമേ മേഖലാ കമ്മിറ്റി അംഗങ്ങളായ വൈഗ, ദിപിൻ , രാകേഷ് വി ,ബച്ചുചെറുവാടി, സെലീന മുജീബ്, സ്വാഗതസംഘത്തിനു വേണ്ടി സി ടി.സി അബ്ദുള്ള ,എൻ രവീന്ദ്രകുമാർ ,സി.ടി അബ്ദുൽ ഗഫൂർ , അനസ് താളത്തിൽ , വി വീരാൻകുട്ടി, നാസർ കൊളായി, എന്നിവർ സന്നിഹിതരായി. മേഖല കൺവീനർ ഗിരീഷ് കാരക്കുറ്റി ഉപഹാരങ്ങൾ വിതരണം ചെയ്തു.

