Flash News

Nattu Media

മണ്ഡലത്തിലെ പ്രവർത്തികൾ വിലയിരുത്തി എംഎൽഎ


മുക്കം : തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പ്രവൃത്തി പുരോഗമിക്കുന്ന കിഫ്‌ബി പ്രവൃത്തികളായ മലയോര ഹൈവേ കോടഞ്ചേരി -കക്കാടംപൊയിൽ റീച്ച്, അഗസ്ത്യൻമുഴി -കൈതപ്പൊയിൽ റോഡ്, മണാശ്ശേരി -ചുള്ളിക്കാപ്പറമ്പ് റോഡ് എന്നീ പ്രവൃത്തികളിൽ കിഫ്‌ബി, KRFB, KWA ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് സംയുക്ത പരിശോധന നടത്തി.


സമഗ്ര കുടിവെള്ള പദ്ധതി ആയ ജൽ ജീവൻ മിഷന്റെ ഭാഗമായി പൈപ്പ് ഇടുന്ന പ്രവൃത്തി നടക്കുമ്പോൾ പരമാവധി കാരിയേജ് വേ ഒഴിവാക്കി ചെയ്യുന്നതിന് സന്ദർശനത്തിന്റെ ഭാഗമായി തീരുമാനമെടുത്തു. KRFB, KWA എന്നിവർ അവരവരുടെ പ്രവൃത്തികളിൽ ഇതിനനുസരിച്ച് ക്രമീകരണം ഉണ്ടാക്കുമെന്ന് എം എൽ എ അറിയിച്ചു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)