Flash News

Nattu Media

സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു


മുക്കം: ഐ എസ് എം മുക്കം മണ്ഡലം കമ്മിറ്റിയുടെ കീഴിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി “കാത്തു വയ്ക്കാം സൗഹൃദ കേരളം” എന്ന പ്രമേയത്തിൽ  സംഘടിപ്പിച്ച ചർച്ചയിൽ ഐ എസ് എം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രഫ. പി കെ ശബീബ് വിഷയാവതരണം നടത്തി. സാദിഖലി കൂളിമാട് അധ്യക്ഷത വഹിച്ചു. 


മുക്കത്തെ വിവിധ മത, രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് വി പി എ ജലീൽ (യൂത്ത് ലീഗ്), വി റഫീഖ്, അരുൺ കുമാർ (DYFI), നിഷാദ്  (യൂത്ത് കോൺഗ്രസ്), റോബിൻ ഇബ്രാഹീം, നസീം കൊടിയത്തൂർ (ഐ എസ് എം) ഇംതിയാസ് തിരുവമ്പാടി, (വിസ്ഡം യൂത്ത്), നൗഷാദ് പൂളപൊയിൽ (സോളിഡാരിററി), ഷൈജൽ കക്കാട് എന്നിവർ സംസാരിച്ചു. 


തസ്കിയ സംഗമം പ്രഫ. മൊയ്തീൻ കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു. സുൽഫിക്കർ സുല്ലമി അധ്യക്ഷത വഹിച്ചു. ഡോ. ഓ സി അബ്ദുൽ കരീം, ശൗകത്തലി ഓമശ്ശേരി, സി അബൂബക്കർ മാസ്റ്റർ, സഫറുല്ല, നാസർ ചെറുവാടി, അനീബ് പന്നിക്കോട് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)