Flash News

Nattu Media

മാവൂർ - എരഞ്ഞിമാവ് റോഡ്; ചെളി നിറഞ്ഞ് യാത്ര ദുഷ്‌കരം

റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രതികരിക്കാൻ ആളില്ല..??

നിർത്തിവെച്ച റോഡ് പ്രവർത്തി എന്ന് പുനരാരംഭിക്കും...?


ചെറുവാടി :
കോഴിക്കോട് - ഊട്ടി ഹൃസ്യ ദൂര പാതയായ എരഞ്ഞിമാവ് മുതൽ എളമരം പാലം വരെ ഉള്ള യാത്ര ദുഷ്കരം. ഈ റോഡിലൂടെ തലങ്ങും വിലങ്ങും ജല ജീവന് മിഷന്റെ ഭാഗമായി പൈപ്പ് ഇട്ട് മൂടിയ ഇടങ്ങളിൽ വേനൽ മഴയിൽ ചെളിവെള്ളം നിറഞ് നിൽക്കുകയാണ്. ഇതു മൂലം വഴി യാത്രക്കാർ ഉൾപ്പെടെ ഏറെ പണിപ്പെട്ടാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്.

ചെളി തെറിച്ചത് മൂലം ഇതുവഴി യാത്ര ചെയ്തവർ തമ്മിൽ  കഴിഞ്ഞ ദിവസം  കയ്യാങ്കളിവരേ ഉണ്ടായി. ഇതു കണ്ട സമീപവാസികളും വ്യാപാരികളുമാണ് പ്രശ്‌നം പരിഹരിച്ചത്.


ഇതുവഴി കോഴിക്കോട് പോകുന്നവർക്ക് മാവൂരും, തിരിച്ച് എരഞ്ഞിമാവും എത്തി കഴിഞ്ഞാൽ മനസ്സിന് സമാദാനം കിട്ടിയത് പോലെയാണ്. പലപ്പോയും ഇതുവഴി യാത്ര ചെയ്യാൻ പലരും മടിക്കുകയാണ്. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, ടൗണിലേക്കും എളുപ്പത്തിൽ എത്തുന്ന പാതയായതിനാൽ വേറെ ഒരു മാർഗമില്ലാത്തതിനാലാണ്  യാത്രക്കാർ ഈ റോഡ് തിരഞ്ഞെടുക്കേണ്ടി വരുന്നത്.


റോഡിന്റെ ഈ ദുരവസ്ഥ കാരണം കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത വേനൽ മഴയിൽ പലയിടത്തും അപകടം സംഭവിക്കുന്ന വിധത്തിൽ കുണ്ടും, കുഴിയും രൂപപ്പെട്ടിട്ടുണ്ട്. അത് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ചെറിയ അപകടങ്ങൾക്ക് കാരണവുമായി . ഈ റോഡിന്റെ ദുരന്തവസ്ഥ കണ്ടിട്ടും ഒരു രാഷ്ട്രീയക്കാരും ഒന്ന് പ്രതികരിക്കാൻ പോലും തയ്യാറാവുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം.

റോഡ് പ്രവർത്തിക്ക് വേണ്ടി ഫണ്ട്‌ പാസ്സായി, പണി ആരംഭിച്ചതിനു പിന്നാലെയാണ് ജല ജീവൻ മിഷന്റെ പൈപ്പ് ഇടൽ എത്തിയത്.  പൈപ്പ് ഇടൽ പൂർത്തിയായതിനാൽ  നിർത്തിവെച്ച റോഡ് പണി  മഴക്കാലം എത്തുന്നതിനു മുൻപ്  ആരംഭിക്കാൻ റോഡ് പ്രവർത്തിയുടെ അതൊരറ്റി മുന്നിട്ടിറങ്ങണമെന്നും അതിന് ഭരണ നേതാക്കന്മാരുടെ ഇടപെടൽ ഉണ്ടാകണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും CHERUVADI LIVE വാട്സപ്പ് (Admin Only) ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
👇👇 



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)