Flash News

Nattu Media

കലാ കായിക സാഹിത്യം കുട്ടികളുടെ ബൗദ്ധിക വളർച്ചയിൽ സുപ്രധാനം


ചെറുവാടി: കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് സുപ്രധാനമാണെന്ന്  കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ വി ഷംലൂലത്ത് അഭിപ്രായപ്പെട്ടു ചെറുവാടി അൽഫിത്ര മോഡൽ സലഫി മദ്രസ വാർഷികം മിഹ്റജാൻ 23 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെറുവാടി ദേശത്തിന്റെ ഇസ്‌ലാഹി ചരിത്രം സൂവനീർ •റാന്തൽ‘ യുവത ഡയറക്ടറും പ്രമുഖ എഴുത്തുകാരനുമായ ഹാറൂൺ കക്കാട് കെ വി മുഹമ്മദ്‌ ഹനീഫക്ക് നൽകി പ്രകാശനം ചെയ്തു.

മദ്രസ ഡോക്യൂമെന്ററി ഉദ്ഘടനം ഫസൽ ബാബു മുക്കം നിർവഹിച്ചു. . ഉദ്ഘാടന സമ്മേളനത്തിൽ കെ എച്ച് മുഹമ്മദ്‌. K അഹമ്മദ് ഇക്ബാൽ ഹാഫിസ് ആസാദ്‌ ,അബ്ദുൽ അഹദ്, കെ വി സലാം മാസ്റ്റർ, ശൈഖ് മുഹമ്മദ്‌ മദനി സുൽഫീകർ സുല്ലമി, ആസാദ്‌ മാസ്റ്റർ പി സീ അബ്ദുറഹ്മാൻ, കെ മഹമൂദ് എന്നിവർ സംസാരിച്ചു. വാർഷികാത്തൊടാനുബന്ധിച്ചു.സ്പോർട്സ് മീറ്റ്,സലഫി മദ്രസ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം ,കുടുംബ സംഗമം എന്നിവ സംഘടിപ്പിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)