കൂളിമാട് : തൊഴിലാളി ദിനത്തിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കൂളിമാട് പത്താം വാർഡിൽ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം ചെയ്ത
തൊഴിലാളികളെ ഗ്രാമ പഞ്ചായത്തംഗം കെ.എ റഫീഖ് ആദരിച്ചു.
വി എ മജീദ് ചടങ്ങിൽ അധ്യക്ഷനായി. ടി വി ഷാഫി മാസ്റ്റർ മെയ് ദിന സന്ദേശം നല്കി. കെ.എ.ഖാദർ മാസ്റ്റർ, എൻ എം ഹുസൈൻ, കെ.സി. ഇസ്മാലുട്ടി, എൻ കെ വേണുഗോപാൽ,സി.എ. ശുകൂർ മാസ്റ്റർ , അബ്ദുല്ല മാനൊടുകയിൽ , സി.എ. അലി , വി. ഹസൻ , ഇ.എം.സി. മൊയ്തീൻ ഹാജി, ഇ.എം.അഹമ്മദ് കുട്ടി, വി. മഹ്മൂദ്, മജീദ് കൂളിമാട് , പി.ടി. ആസ്യ,ദീപ കാര്യോട്ട് സംസാരിച്ചു.
Tags:
KOOLIMAD

