കീഴുപറമ്പ്: ഒരു പതിറ്റാണ്ടിലധികം സ്വന്തം കെട്ടിടമില്ലാതെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചു പോന്നിരുന്ന കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അങ്കണവാടിയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഐ.സി.ഡി.എസ് ഫണ്ടും പ്ലാൻ ഫണ്ടും ഉപയോഗിച്ച് 16 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
അങ്കണവാടിയുടെ കെട്ടിടോദ്ഘാടനം ഏറനാട് എം.എൽ.എ പി.കെ ബഷീർ നിർവഹിച്ചു.
കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി സഫിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ രണ്ടാം വാർഡ് മെമ്പർ പി.കെ മുഹമ്മദ് അസ്‌ലം സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ, ബ്ലോക്ക് മെമ്പർ രത്നകുമാരി രാമകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി റഹ്മാൻ, സഹ്‌ല മുനീർ,കെ വി ഷഹർബാൻ,കെ.വി റഫീഖ് ബാബു,എം.എം മുഹമ്മദ്,എൻ.കരീം മാസ്റ്റർ,സുധാരാജൻ,എ.സുരേന്ദ്രൻ,പി.സി ചൊറിയാത്തൻ,കൃഷ്ണൻ കുനിയിൽ,പി.കെ രമേശ് ബാബു,എം.റഹ്മത്തുള്ള എന്നിവർ ആശംസ പ്രഭാഷണം നടത്തി.
അങ്കണവാടി ടീച്ചർ മൈമൂന.സി റിപ്പോർട്ട് അവതരണവും വി.ശരീഫ് നന്ദിയും പറഞ്ഞു.
ശേഷം ദയാ സെന്റർ പരിസരത്ത് അങ്കണവാടി കുട്ടികളുടെയും,പൂർവ്വ വിദ്യാർത്ഥികളുടെയും കലാവിരുന്നും അരങ്ങേറി.
Tags:
KIZHUPARAMB
