ചെറുവാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു. പ്രത്യേകം വിളിച്ചു ചേർത്ത അസംബ്ലിയിൽ ഹെഡ്മിസ്ടസ് നിഷ ടീച്ചർ നടത്തി പരിസ്ഥിതിദിന പ്രഭാഷണം നടത്തി.
PTA പ്രസിഡന്റ് സിവി അബ്ദുൽ റസാഖ് , സീനിയർ അസിസ്റ്റൻ്റ് ജയലക്ഷമി ടീച്ചർ , ഉണ്ണികൃഷ്ണൻ മാസ്റ്റർ, നജീബ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
സ്കൂൾ ലീഡർ നിവേദ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വീട്ടിലൊരു പച്ചക്കറി തോട്ടം പദ്ധതിയിൽ പങ്കാളികളായ കുട്ടികൾക്ക് ചെറുവാടി പാടശേഖര സമതി സെക്രട്ടറി അബദുൽ മുനീർ ഡ്രാഗൺ ഫ്രൂട്ട് തൈകൾ വിതരണം ചെയ്തു.
വിദ്യാലയത്തിൽ സംഘടിപ്പിച്ച പരിസ്ഥിതിദിന മെഗാ ക്വിസിൽ 8 B ക്ലാസിലെ ഉത്തര സുനിൽ , 9c യിലെ നവനീത് 8A ക്ലാസിലെ റിംഷാന എന്നീ കുട്ടികൾ ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടി. ക്വിസ് മത്സരം യു.പി നാസർ മാസ്റ്റർ നിയന്ത്രിച്ചു.
Tags:
CHERUVADI
