സി ബി എ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു
കുട്ടികളെ വ്യാപകമായി ഗ്രസിച്ച് കൊണ്ടിരിക്കുന്ന അഡിക്ഷനുകളിൽ നിന്നും മോചിപ്പിക്കാൻ രക്ഷിതാക്കൾ കടുത്ത ജാഗ്രത പുലർത്തണമെന്ന് വിദ്യാഭ്യാസ സമ്മേളനം ആവശ്യപ്പെട്ടു.
വർഷം തോറും കുട്ടികൾ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഇത്തവണയും കൂടുതൽ മികവുറ്റ പദ്ധതികളുമായി മുന്നോട്ടു പോകുന്നതായി
കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ആമിന എടത്തിൽ യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഡോ എം മുബീൻ അദ്ധ്യക്ഷത വഹിച്ചു.
പി ടി എ ഏർപ്പെടുത്തിയ അവാർഡുകൾ ട്രഷറർ നൗഷാദ്, പി ടി എ വൈസ് പ്രസിഡന്റ് എം നസീബ എംടിഎ പ്രസിഡണ്ട്
ഫൗസിയ ലത്തീഫ് എന്നിവർ വിതരണം ചെയ്തു
ട്രസ്റ്റ് സെക്രട്ടറി കെ സജാദ്, മെമ്പർ ഹുസൈൻ കാവനൂർ, പ്രിൻസിപ്പാൾ അബ്ദുൽ ഹമീദ്, വൈസ് പ്രിൻസിപ്പാൾ ടി എസ് ദീപ, പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥി പ്രതിനിധികൾ കൗകബ് സിദ്ധീഖ് ,ഷെല്ലാൽ ശരീഫ് തുടങ്ങിയവർ സംസാരിച്ചു
Tags:
NELLIKKAPARAMBA

