Flash News

Nattu Media

എം പി അബ്ദുല്ല അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു


പ്രമുഖ കോൺഗ്രസ് നേതാവും, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ഗ്രാമപഞ്ചായത്ത് മെമ്പർ,സാമൂഹ്യ- സാംസ്കാരിക- പരിസ്ഥിതി മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന എം.പി അബ്ദുല്ല യുടെ നാലാം ചരമ  വാർഷികമായ ജൂൺ 23 ന്  വാഴക്കാട് കോൺഗ്രസ് ഭവനിൽ വെച്ച് അനുസ്മരണ സമ്മേളനവും, M.P അബ്ദുല്ല സ്മാരക  ഹാൾ ഉൽഘാടനം,ഫോട്ടോ അനാഛാദനം,എം.പി. അബ്ദുല്ലയുടെ  സ്മരണാർത്ഥം , സാമൂഹ്യ പ്രവർത്തകനും, ജീവ - കാരുണ്യ - സന്നദ്ധ സേവകനുമായ* 
  ശ്രീ. *അൽ- ജമാൽ അബ്ദുൽ നാസറിനുള്ള   അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

 കെ.പി.സി.സി മുൻ സെക്രട്ടറി വി. എ കരീം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

 മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.

 എംപി അബ്ദുള്ള സ്മാരക കോൺഫറൻസ് ഹാൾ ഉദ്ഘാടനവും, ഫോട്ടോ അനാഛാദനവും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ട്രസ്റ്റ് അംഗം സി.എം. എ റഹ്മാൻ നിർവഹിച്ചു. സാമൂഹ്യ പ്രവർത്തകനും ജീവകാരുണ്യ - സന്നദ്ധ - സേവകനുമായ അൽ- ജമാൽ നാസറിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കറിയ ഷാൾ അണിയിച്ച്  അനുമോദിച്ചു. കെപിസിസി സെക്രട്ടറി വി. എ കരിം മെമെറ്റോയും നൽകി.
 ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ. എം. എ റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി.

വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റിയാസ് വാഴക്കാട് സ്വാഗതവും, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.എം കുട്ടി നന്ദിയും പറഞ്ഞു.

സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, സി.എ. കരിം, എം. മാധവൻ, ഷാനുജ് വാഴക്കാട്, തറന്മൽ അയ്യപ്പൻ കുട്ടി,  ഒ.വിശ്വനാഥൻ, പി.സുരേന്ദ്രൻ, കെ.പി. രവീന്ദ്രനാഥൻ, ഹമീദ് ഊർക്കടവ്, പി.രവീന്ദ്രനാഥ്, സി.പി. അബൂബക്കർ , ബാബു എടക്കണ്ടി, അസീസ് എടപ്പെട്ടി, വികാസ്, ചന്ദ്രമതി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)