Flash News

Nattu Media

വാർഷിക ജനറൽബോഡി യോഗത്തിന്റെ സ്വാഗതസംഘം ചേർന്നു


കൊടിയത്തൂർ:  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ വാർഷിക ജനറൽബോഡി യോഗത്തിന്റെ സ്വാഗതസംഘ രൂപീകരണം നടന്നു. ജൂൺ 17ന് നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ വിപുലമായ ചടങ്ങുകളോടെ പരിപാടി നടത്തുവാൻ തീരുമാനിച്ചു. ഏകോപന സമിതി യൂണിറ്റിലെ മെമ്പർമാരുടെ എസ്.എസ്.എൽ.സി. കഴിഞ്ഞ കുട്ടികൾക്കും, പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്കും ഉപഹാരം നൽകുവാനും, സ്ഥാനമൊഴിയുന്ന കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി, വി. ശംലൂലത്തിന് യാത്രയയപ്പ് നൽകുവാനും തീരുമാനിച്ചു. 


ഉബൈദ് യൂണിവേഴ്സൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ മണ്ഡലം സെക്രട്ടറി മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. സി.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു. യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് ഫൈസൽ പി. പി. കാര്യങ്ങൾ വിശദീകരിച്ചു. ചടങ്ങിൽ സി. കെ. മുഹമ്മദ്, ഗഫൂർ കെ. കെ. സി. കെ. വി. മുഹമ്മദ്,  എച്ച് .എസ്. ടി. അബ്ദുറഹിമാൻ, ശരീഫ് എള്ളങ്ങൽ, അബ്ദുസമദ് കണ്ണാട്ടിൽ, ആലിക്കുട്ടി വി. കെ., സിദ്ദീഖ് കാരക്കുറ്റി തുടങ്ങി നിരവധി മെമ്പർമാർ പങ്കെടുത്തു. യൂണിറ്റ് യൂത്ത് വിംഗ് സെക്രട്ടറി അബ്ദുൽ ബാസിത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)