Flash News

Nattu Media

വീടുകളിൾ തുണിസഞ്ചി വിതരണം ചെയ്ത് എസ്.കെ.യു.പി കൂട്ടുകാർ.

കൊടിയത്തൂർ : 'സൊല്യൂഷൻ ടു പ്ലാസ്റ്റിക് പൊല്യൂഷൻ 'പ്രമേയമുയർത്തി സ്കൂൾ പരിസരത്തെ വീടുകളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വീട്ടിൽ നിന്നും തയ്ച്ച് കൊണ്ടുവന്ന  തുണിസഞ്ചികൾ വിതരം ചെയ്ത് പരിസ്ഥിതി ദിനാചരണം അർത്ഥപൂർണ്ണമാക്കി.
വിദ്യാലയത്തിൽ നടന്ന പരിസ്ഥിതി ബോധവത്കരണം പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ഗുലാം ഹുസൈന്റെ അധ്യക്ഷതയിൽ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ വിജീഷ് പരവരി ഉദ്ഘാടനം ചെയ്തു. ആഗോള താപനത്തിനെതിരെ മരമാണ് പരിഹാരം - എന്റെ മരം ചാലഞ്ച് പദ്ധതി വിശദീകരണം ക്ലബ്ബ് കൺവീനർ കെ.കെ സക്കരിയ മാസ്റ്റർ വിശദീകരിച്ചു.

പ്രശ്നോത്തരി മത്സരം, പ്ലകാർഡ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.  പ്രധാനാധ്യാപിക എ.കെ ഖദീജ, പി സി മുജീബ് റഹ്മാൻ , വി ഹസീന, എം അബ്ദുൽ നസീർ ടി.കെ സമദ് , ഇ ഷറീന, അൻജു പർവീൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)