Flash News

Nattu Media

മലപ്പുറത്ത് കണ്ടത് തൊപ്പി / തട്ടം മേഘങ്ങൾ


മലപ്പുറം പെരിന്തൽമണ്ണയ്ക്കടുത്തുള്ള  പട്ടിക്കാട്ടും മുള്ള്യാർകുറിശിയിലും ഇന്നലെ കണ്ട ആകാശക്കാഴ്ചയാണിത്. Pileus Cloud എന്ന തൊപ്പി (Cap) മേഘങ്ങളാണ് ഇത്. ഇവയെ ശിരോവസ്ത്ര (Scarf) മേഘങ്ങൾ എന്നും വിളിക്കാറുണ്ട്. യു.എന്നിന് കീഴിലുള്ള World Meteorological Organization (WMO) ന്റെ അന്താരാഷ്ട്ര ക്ലൗഡ് അറ്റ്ലസിലും ഇവയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ചൂടുള്ള വായു കുത്തനെ മുകളിലേക്ക് പ്രവഹിക്കുന്ന Updraft എന്ന പ്രതിഭാസം മൂലമാണ് ഇത്തരം മേഘങ്ങൾ രൂപപ്പെടുന്നത്. മുകളിലുള്ള തണുത്ത വായുവുമായി ഇത് സംഗമിക്കുകയും അവിടെ മേഘങ്ങൾ വളരുകയും ചെയ്യും. ഇതിന് ചുറ്റുമുള്ള ഈർപ്പത്തെ ഘനീഭവിപ്പിക്കുകയും ചെയ്യും. കേരളത്തിലും ഇന്ത്യയിലും  ഇത്തരം മേഘങ്ങൾ അപൂർവമായാണ് കാണപ്പെടുന്നത്. 

കഴിഞ്ഞ ഏപ്രിൽ 25 ന്  ചൈനയിൽ ഇത്തരത്തിൽ ഒരു മേഘം റിപ്പോർട്ട് ചെയ്തിരുന്നു. ക്യുമിലസ്, ക്യുമിലോനിംബസ് മേലങ്ങളാണ് ഇവയ്ക്ക് ചുറ്റും രൂപപ്പെടുന്നത്. ഈ മേഘങ്ങളിലെ ഈർപ്പം, സൂര്യപ്രകാശം തുടങ്ങിയവ അടിസ്ഥാനമാക്കി പലപ്പോഴും മഴവിൽ വർണ്ണം വിടരാറുണ്ട്. അല്ലെങ്കിൽ വയലറ്റ് നിറത്തിലോ നീല നിറത്തിലോ ഇതിൻറെ മുകൾഭാഗം അലങ്കരിക്കപ്പെടാറുണ്ട്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)