Flash News

Nattu Media

രോദനങ്ങൾ

🖋️ജാഫർ - കൈക്കലാടൻ



കുന്നും മലയും
 നിബിഡവനങ്ങളും 
ഏങ്ങോ മാഞ്ഞു പോയി ....
തെളിനീരൊഴുകിയിരുന്ന പുഴകളും ഇന്നന്യമായി ....
പച്ചപുതുച്ചുകിടന്നിരുന്ന നെൽപ്പാടങ്ങൾ 
അപൂർവ്വ കാഴ്ചയായി ...
 പ്രാണരക്ഷാർത്ഥം പലവഴിക്കോടി  പക്ഷിമൃഗാതികൾ....
ഉഷ്ണം കൂടിയിട്ടും മഴയുടെ പെയ്ത്ത് ശുഷ്ക്കമായിട്ടും
അവസാനിക്കുന്നില്ല
 മനുഷ്യകുലത്തിന്റെ ആർത്തി ....
ജെ സി ബി യാൽ ചതച്ചരക്കപ്പെടുന്നു
പ്രകൃതിസ്നേഹികളുടെ നിലവിളികൾ ....
ദരിദ്രന്റെ കുഞ്ഞുസ്വപ്നങ്ങളത്രയും ചാരമായടങ്ങി
പുത്തൻ പണക്കാരന്റെ കാശിനാൽ .....
മലിന ജലത്താലും മാലിന്യങ്ങൾ തള്ളപ്പെട്ടും
നിലവിളിക്കുന്ന പുഴകൾ ....
ഇരുട്ടിൻ മറവിൽ വഴിയോരങ്ങളിൽ തള്ളപ്പെട്ട 
അറവു മാലിന്യങ്ങൾ .....
നിലവിളിക്കാൻ പോലുമാകാത്ത കുഞ്ഞുങ്ങളെ പോലും
കടിച്ച് കൊല്ലുന്നു
 തിന്നു കൊഴുത്ത്
 പെറ്റുപെരുകിയ ശ്വാനൻമാർ.....
ഭൂമിയുടെ മാറിൽ ക്ഷതമേൽപ്പിക്കുന്തോറും
അധികരിച്ച് കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ ....
ദിനേനയെന്നോണം പ്രത്യക്ഷപ്പെടുന്ന
 വ്യാധികളാൽ 
അരങ്ങൊഴിയേണ്ടി വരുന്നു 
മനുഷ്യ ജൻമങ്ങൾ ....
കൈക്കൂലി വാങ്ങി അനധികൃത പ്രവൃത്തികൾക്ക്
കൂട്ടുനിൽക്കുന്നു ഉദ്യോഗസ്ഥ വർഗം .....
പെരുകുന്ന മയക്കുമരുന്നുപയോഗത്താൽ
പിച്ചിചീന്തപ്പെടുന്ന ബാല്യകൗമാര സ്വപ്നങ്ങൾ ....
ഇളംതെന്നലിനോടൊപ്പമെത്തി
 കാതുകളെ അലോസരപ്പെടുത്തുന്നു
ഉറക്കമനുഗ്രഹിക്കാത്ത അമ്മമാരുടെ തേങ്ങലുകൾ .....
ഇങ്ങനെയൊക്കെ നടന്നില്ലെങ്കിലേ അൽഭുതപ്പെടാനുള്ളൂ
സ്നേഹവും സഹാനുഭൂതിയും വറ്റിപ്പോയ ഇക്കാലത്ത് ....

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)