ചെറുവാടി : ഇന്നലെ കൊടിയത്തൂർ തെയ്യത്തുംക്കടവ് പാലത്തിന് സമീപം ഇരിവഴിഞ്ഞി പുഴയിൽ കാണാതായ കൊടിയത്തൂർ കാരകുറ്റി സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചിലിൽ ഒരു നാട് ഒന്നാകെ രാവും പകലും നോക്കാതെ ഊണും ഉറക്കവും ഒഴിവാക്കി സന്നദ്ധരാവുമ്പോൾ.
ഇന്ന് ദേശീയ ദുരന്തനിവാരണ സേനയുടെയും,സന്നദ്ധ സംഘടനയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെയായി ഒരു വിവരവും ലഭിക്കാത്തതിന്റെ ഫലമായി ഇരുവഴഞ്ഞി പുഴ ചാലിയാറിനോട് സംഗമിക്കുന്ന പ്രദേശമായ കൂളിമാട് കടവിനോട് ചേർന്നുള്ള ഇടമായ കൊടിയത്തൂർ പുതിയോട്ടിൽ തൂക്കു പാലം, ചെറുവാടി കൂളിമാട് ഇടവഴി കടവ് പാലം എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് നാട്ടുക്കാർ ശക്തമായ മഴയിലും ലൈറ്റുകൾ സജ്ജീകരിച്ച് ഇതുവഴിയുള്ള ഒഴുക്കിൽ ബോഡി പോകുന്നുണ്ടോ എന്ന് നോക്കി നിൽക്കുകയാണ്.
Ad


രാത്രി ആയതിനാൽ പെട്ടെന്ന് ഒഴുക്കിൽ പോകുന്നത് കാണാൻ ബുദ്ദിമുട്ട് ഉള്ളതിനാൽ വിവിധ സന്നദ്ധ സേവനങ്ങളുടെയും,ക്ലബ്ബുകളുടെയും, സംഘടനകളുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ കൂടുതൽ ആളുകളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
Tags:
CHERUVADI
