Flash News

Nattu Media

പ്ലസ് വൺ സീറ്റ് ക്ഷാമം; മുക്കം എ ഇ ഒ ഓഫീസ് ഉപരോധിച്ച മുസ്ലീം ലീഗ് സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.


മുക്കം: 
മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ നടപടിയാവശ്യപ്പെട്ട് തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം എ ഇ ഒ ഓഫീസ് ഉപരോധിച്ച സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.


രാവിലെ 9 മണിക്ക് ആരംഭിച്ച തീർത്തും സമാധാനപരമായിരുന്ന സമരം മുൻ എം എൽ എ യും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ യു.സി രാമൻ ഉദ്ഘാടനം ചെയ്ത ശേഷം സമരക്കാർ എ ഇ ഒ ഓഫീസ് ഉൾപ്പെടുന്ന മുക്കം സിവിൽ സ്റ്റേഷന്റെ ഗേറ്റ് ഉപരോധിക്കുകയായിരുന്നു. ഇതോടെ ഒരാൾക്കും അകത്തേക്ക് കടക്കാൻ സാധിച്ചില്ല, തുടർന്നായിരുന്നു പോലീസിന്റെ ബലം പ്രയോഗിച്ചുകൊണ്ടുള്ള അറസ്റ്റ് നടപടി.

നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് സി. കെ കാസിം, ജനറൽ സെക്രട്ടറി പി. ജി മുഹമ്മദ്‌, ട്രഷറർ സി. എ മുഹമ്മദ്‌, വി. എ നസീ, എ. കെ സാദിഖ്, ദാവൂദ് മുത്താലം, കെ. പി അബ്ദുറഹിമാൻ, ഗഫൂർ കല്ലുരുട്ടി, പി. എം സുബൈർ ബാബു, എ. എം അബു, എം. ടി മുഹ്സിൻ, എ. എം നജുദ്ധീൻ, അബ്‌ദുല്ല മൗലവി, ശരീഫ് അമ്പലക്കണ്ടി, പി.കെ മജീദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


സമരത്തെ ചോരയിൽ മുക്കി കൊല്ലാനാണ് പോലീസ് ശ്രമം എങ്കിൽ ഇതിനെ പ്രതിരോധിക്കുമെന്നും, മലബാറിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനാവശ്യമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കണമെന്നും യു.സി രാമൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)