Flash News

Nattu Media

യുവനടിയില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു എന്ന പരാതിയിൽ കീഴുപറമ്പ് സ്വദേശിഅറസ്റ്റിൽ

സിനിമയിൽ നായികയാക്കാമെന്ന് വാ​ഗ്ദാനം നൽകി യുവനടിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു എന്ന പരാതിയിൽ നിർമാതാവ് അറസ്റ്റിൽ. മലപ്പുറം കീഴുപറമ്പ് സ്വദേശി എം കെ ഷക്കീറാണ് അറസ്റ്റിലായത്. ചൊവ്വാഴ്ചയാണ് പലാരിവട്ടം പൊലീസ് ഇയാളെ പിടികൂടുന്നത്.


ഇരുത്തിയേഴ് ലക്ഷം രൂപയാണ് തൃക്കാക്കര സ്വദേശിയായ യുവനടിയിൽ നിന്നും ഇയാൾ തട്ടിയെടുത്തയാണ് പരാതി. താൻ നിർമിക്കാൻ പോകുന്ന പുതിയ തമിഴ് ചിത്രത്തിൽ നായികയാക്കാമെന്നാണ് ഷക്കീർ നടിയോട് പറഞ്ഞിരുന്നതെന്നും, തുടർന്ന് പലപ്പോഴായി നടിയിൽ നിന്നും ഇയാൾ പണം കൈപ്പറ്റുകയായിരുന്നത്രെ.

Ad

നടിയെ നായികയാക്കി ‘രാവണാസുരന്‍’ എന്ന തമിഴ് ചിത്രം നിര്‍മിക്കാന്‍ ഷക്കീർ തീരുമാനിച്ചിരുന്നു. എന്നാൽ ഷൂട്ടിം​ഗ് തുടങ്ങി ​കുറച്ച് ദിവസങ്ങൾക്കുശേഷം സാമ്പത്തിക പ്രതിസന്ധിയാണെന്നും അതിനാൽ ഷൂട്ടിം​ഗ് മുടങ്ങാൻ സാധ്യതയുണ്ടെന്നും ഇയാൾ യുവതിയോട് പറഞ്ഞു .

നാല് മാസത്തിനുള്ളിൽ തിരികെ നൽകാമെന്ന കരാറിൽ ഷക്കീർ നടിയിൽ നിന്ന് പണം വാങ്ങി.  പിന്നീട് ഇയാൾ നടിയെ സിനിമയിൽ നിന്ന് ഒഴിവാക്കി. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും ഇയാൾ യുവതിക്ക് പണം തിരികെ നൽകിയില്ല . കൂടാതെ പണം ആവശ്യപ്പെട്ട യുവതിയോട് ഇയാൾ ലൈം​ഗിക ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നുമാണ് തൃക്കാക്കര സ്വദേശിയായ യുവനടി പരാതിയിൽപറഞ്ഞിരിക്കുന്നത്.

Ad


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)