പ്ലസ് വൺ സീറ്റ് വിഷയത്തിൽ കുന്നമംഗലത്ത് വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയെ കരിങ്കൊടി കാണിച്ച് അറസ്റ്റ് വരിച്ചു ജാമ്യം ലഭിച്ച msf കുന്നമംഗലം മണ്ഡലം നേതാവ് യാസീൻ കൂളിമാടിനു ജന്മ നാടായ കൂളിമാട്ടിൽ സ്വീകരണം നൽകി.
കൂളിമാട് നിന്നും പി എച് ഇ ഡി യിലേക്ക് നടന്ന വിദ്യാർത്ഥി റാലിയിൽ നൂറു കണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു. പി എച് ഇ ഡി യിൽ വെച്ച് നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ ഉപാദ്യക്ഷ്യൻ കെ എ. കാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് വി. മജീദ് ആധ്യക്ഷ്യത വഹിച്ച പരിപാടിയിൽ പത്താം വാർഡ് സെക്രട്ടറി അലി ചെമ്പകശേരി സ്വാഗതം പറഞ്ഞു.
അഡ്വ. നൗഷാദ് വാഴക്കാട് മുഖ്യ പ്രഭാഷണം നടത്തി. അഹമ്മദ് കുട്ടി അരയങ്കോട്, ഹക്കീം മാസ്റ്റർ കള്ളൻതോട്,കുഞ്ഞി മരക്കാർ മലയമ്മ, എൻ. പി ഹമീദ് മാസ്റ്റർ, ഉമ്മർ വെള്ളലശേരി, വാർഡ് മെമ്പർ റഫീഖ് കൂളിമാട്,അസീസ് വെള്ളലശേരി,സി. എ ശുകൂർ മാസ്റ്റർ,റസാഖ് പുള്ളനൂർ, ഫാസിൽ കള്ളൻതോട്, സഫറുള്ള കൂളിമാട്,സജ്ജാദ് അരയങ്കോട്, ഹബീബ് കള്ളൻതോട്, സോനു ഹിസാൻ പാഴൂർ, ശബീർ പി എച് ഇ ഡി, ഹാരിസ് പി എച് ഇ ഡി, നസീഫ് കൂളിമാട് എന്നിവർ നേതൃത്വം നൽകി.
Tags:
KOOLIMAD


