Flash News

Nattu Media

ഇരുവഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട മിദ്‌ലാജ് (17)മരണത്തിന് കീഴടങ്ങി.

മുക്കം വെന്റ് പൈപ്പ് പാലത്തിന് സമീപം ഇരുവഞ്ഞിപ്പുഴയിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട മിദ്‌ലാജ് (17)മരണത്തിന് കീഴടങ്ങി. പാലക്കാട്‌ സ്വദേശിയായ മിദ്‌ലാജ്, പൂനൂരിന് സമീപമുള്ള കോളേജിൽ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു.

മുക്കം ഫയർ റെസ്ക്യൂ സ്കൂബ ടീം അംഗങ്ങൾ മിദ്ലാജിനെ കരക്കെത്തിക്കുന്നു.

ഞായറാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊന്നിച്ച് നീന്തുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.ഉടൻ  നാട്ടുകാരും മുക്കം ഫയർ റെസ്ക്യൂ സ്കൂബ ടീം അംഗങ്ങളും തിരിച്ചിൽ നടത്തിയാണ് മിദ്‌ലാജിനെ കണ്ടെത്തിയത്. തുടർന്ന് മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)