Flash News

Nattu Media

പൂവാറൻതോട് ഗവൺമെന്റ് എൽപി സ്കൂളിൽ സമന്വയം 2023 സംഘടിപ്പിച്ചു


പൂവാറൻതോട്
: ഗവ. എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ സമന്വയം-23 പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എൽസമ്മ ജോർജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി   ചെയർമാൻ  ശ്രീവി.എസ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം 2022-23 വർഷത്തെ നല്ല പാഠം എ ഗ്രേഡ് അംഗീകാരo കോഓഡിനേറ്റർ നിഷ ടീച്ചറും പ്രധാനാധ്യാപികയും ഏറ്റുവാങ്ങി. സമൃദ്ധി   ജൈവകൃഷി പദ്ധതിയുടെ ഉദ്ഘാടനം മുക്കം  എ.ഇ.ഒ ശ്രീമതി ടി ദീപ്തി നിർവഹിച്ചു.
ഓട്ടോമാറ്റിക് ബെല്ല്  ഉദ്ഘാടനം കുന്നമംഗലം ബി പി സി ശ്രീഅജയൻ മാസ്റ്റർ നിർവഹിച്ചു. വിദ്യാരംഗം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം മിമിക്രി കലാകാരൻ ഷാസ് അഫ്നാൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീരാജേന്ദ്രൻ കന്നു വള്ളിൽ, ശ്രീ മോഹനൻ മാസ്റ്റർ, ശ്രീമതി ധന്യ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . പ്രധാന അധ്യാപിക  കെഎസ് ഷാന്റി സ്വാഗതവും, അധ്യാപക പ്രതിനിധി  കെ കെ  രതില നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)