പന്നിക്കോട്: ഹിദായത്തു സ്വിബ്യാൻ സുന്നി മദ്രസയിൽ ഫ്രീഡം സംഗമം നടത്തി. ബഹുസ്വരതയാണ് ഉറപ്പ് എന്ന ശീർഷകത്തിൽ നടന്ന ആഘോഷ പരിപാടികൾക്ക് മദ്രസാ കമ്മറ്റിയും സ്റ്റാഫ് കൗൺസിലും നേതൃത്വം നൽകി.
രാവിലെ ഏഴ് മണിക്ക് മദ്രസാ കോമ്പൗണ്ടിൽ വിദ്യാർത്ഥികളും സുന്നി സംഘ കുടുംബവും അണിനിരന്ന ഫ്രീഡം സംഗമത്തിൽ, പ്രധാനാദ്ധ്യാപകൻ ഇബ്രാഹിം സഖാഫി അൽ ഹികമി മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മൂദ് കെ പി എന്നിവർ ചേർന്ന് പതാക ഉയർത്തി.
സ്വാതന്ത്രദിന സന്ദേശ പ്രഭാഷണം, കുട്ടികളുടെ സന്ദേശം, പ്രതിജ്ഞ, മധുരവിതരണം തുടങ്ങിയ പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു.
കേരള മുസ്ലിം ജമാഅത്ത് കൊടിയത്തൂർ സർക്കിൾ സെക്രട്ടറി യു പി അബ്ദുല്ല മാസ്റ്റർ, ഖാസിം സഖാഫി, മുഹമ്മദ് പുളിക്കൽ, യുപി അബ്ദുൽ ജബ്ബാർ, അബൂബക്കർ സിദ്ധീഖ്, അലി എൻ കെ ,ജഅഫർ, നൗഷാദലി, മുഹമ്മദ് തുടങ്ങി നിരവധി പേർ പങ്കെടുത്തു.
Tags:
PANNICODE
