Flash News

Nattu Media

വാഴക്കാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണമേള സംഘാടകസമിതി രൂപീകരിച്ചു


വാഴക്കാട്
ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള സംഘാടക സമിതി യോഗം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്നു. സി.ഡി.എസ്. ചെയർപേഴ്സൺ ഷറഫുന്നിസ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡണ്ട് ശരീഫ ചിങ്ങംകുളത്തിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ മാരാത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ കെ പി മൂസക്കുട്ടി, വസന്തകുമാരി, ഷമീന സലീം, ജന്നശിഹാബ്, സരോജിനി ഓട്ടുപാറ, സി.ഡി.എസ് വൈസ് പ്രസിഡന്റ് മൈമൂന, പിസി സക്കീന, എം.ഇ.സി.മിനി ശിവദാസൻ, അക്കൗണ്ടന്റ് നിമിഷ, സി.ഡി.എസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.


ചെയർമാൻ : സി.വി. സക്കറിയ (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)

വൈസ് ചെയർമാൻമാർ : വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങംകുളത്തിൽ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ റഫീഖ് അഫ്സൽ, ആയിഷ മാരാത്ത്, തറമൽ അയ്യപ്പൻകുട്ടി.

കൺവീനർ: അസിസ്റ്റന്റ് സെക്രട്ടറി ടി.കെ.രൂപേഷ്, ജോയിൻ കൺവീനർമാർ: സി.ഡി.എസ്. ചെയർപേഴ്സൺ ഷറഫുന്നിസ, വൈസ് പ്രസിഡന്റ് മൈമൂന.

പഞ്ചായത്ത് മെമ്പർമാർ സി.ഡി.എസ് മെമ്പർമാർ എന്നിവർ അംഗങ്ങളായും സംഘാടകസമിതി രൂപീകരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)