കൊടിയത്തൂർ: ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് ബൂട്ടണിയുന്ന കൊടിയത്തൂർ കാരക്കുറ്റി സ്വദേശികളായ അതുലും, മിജുവാദിനും യുവധാര പ്രസിഡണ്ട് എ എം ജസീർ ഉപഹാര സമർപ്പണം നടത്തി.
കൊടിയത്തൂർ കാരക്കുറ്റി പുൽപറമ്പിൽ അബ്ദുൽ നാസറിന്റെ മകനാണ് മിജുവാദ് , കാരക്കുറ്റി ഷാജിയുടെ മകനാണ് അതുൽ .
രണ്ടുപേരും ചേലേമ്പ്ര എൻ. എൻ. എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളാണ് .
കോഴിക്കോട് നടന്ന സംസ്ഥാന മത്സരത്തിൽ മലപ്പുറം ചേലേമ്പ്ര എൻ.എൻ.എം ഹയർസെക്കൻഡറി സ്കൂളിനു വേണ്ടി ബൂട്ടണിഞ്ഞ് പാലക്കാടിനെ പരാജയപ്പെടുത്തിയാണ് ഡൽഹിയിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കളിക്കാൻ അർഹത നേടിയത്.
കാരക്കുറ്റിയിൽ നടന്ന ആദരവ് ചടങ്ങിൽ എം.കെ അബ്ദുസലാം അധ്യക്ഷത വഹിച്ചു. കോച്ചുമാരായ സാജിദ് പേക്കാടൻ ,സിദ്ദിഖ് മാനു എന്നിവരേയും ആദരിച്ചു.
ഗിരീഷ് കാരക്കുറ്റി,സുനിൽ പി പി ,കുഞ്ഞോയി കാരക്കുറ്റി, രാജു കാരക്കുറ്റി, കണിയാത്ത് അഹമ്മദ് കുട്ടിയാജി എന്നിവർ സംസാരിച്ചു.എം അബ്ദുറഹിമാൻ സ്വാഗതവും യു.രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Read alswo>>>ഇന്നു മുതൽ കേരളത്തിൽ നിഴലില്ല ദിനങ്ങൾ
Tags:
KODIYATHUR
