Flash News

Nattu Media

അപകടം കാതോർത്ത് കൂളിമാട് ജംഗ്ഷൻ


മാവൂർ
: കൂളിമാട് പാലം തുറന്നതോടെ കൂളിമാട് ജംഗ്ഷനിലേക്ക് അഞ്ച് റൂട്ടിൽനിന്നും ഇടതടവില്ലാതെ വാഹനമെത്തുകയും വിവിധ ഭാഗങ്ങളിലേക്ക്  തിരിയുകയും ചെയ്യുന്നതിനാൽ  കൂളിമാട് ജംഗ്ഷനിൽ അപകട സാധ്യത ഏറുന്നു. പഞ്ചപാതകളുടെയും ശോച്യാവസ്ഥയും ജംഗ്ഷൻ വീതിക്കുറവും ട്രാഫിക് നിയമം ലംഘിച്ചുകൊണ്ടുള്ള വരവും അശാസ്ത്രീയമായ പാർക്കിംഗും വ്യക്തമായ ദിശാബോർഡുകളുടെയ ഭാവവുമാണ് അപകടത്തിന് കാരണമാവുകയെന്ന് നാട്ടുകാർ പറയുന്നു.

 നിരന്തരം ആംബുലൻസുകളും ഫയർ ഫോഴ്സും ചീറിപ്പായുന്ന ഈ റൂട്ടിൽ  നിയന്ത്രണമില്ലാതെ ഓടിയെത്തുന്ന വാഹനങ്ങൾ കൂട്ടിയിടിക്കാനുള്ള 
സാധ്യത കൂടുതലാണ്. കോഴിക്കോട്, മലപ്പുറം, വയനാട് ,പാലക്കാട് ഭാഗങ്ങളിലേക്ക് ബസ് മാർഗം പോകാൻ എത്തിച്ചേരുന്നവരുടെ ഇരുചക്രവാഹനങ്ങൾക്കും കൂളിമാട്ടിൽ സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കുള്ള  പാർക്കിംഗ് സൗകര്യം കുറവാണ്. പെട്രോൾ പമ്പിലേക്കും സായാഹ്ന വേളയിൽ സജീവമാകുന്ന മത്സ്യവില്പന കേന്ദ്രങ്ങളിലേക്കും ചായക്കടകളിലേക്കും മറ്റും ജില്ലയ്ക്കത്തും പുറത്തുനിന്നും ആയിരങ്ങൾ ഇവിടെയെത്താറുണ്ട്. അഞ്ച് റൂട്ടുകളിൽനിന്ന് ജംഗ്ഷനിലേക്കെത്തുന്ന വാഹന യാത്രക്കാർക്ക് വ്യക്തമായ ദിശാ ബോർഡ് സ്ഥാപിക്കണമെന്നും ജംഗ്ഷനിൽ സിഗ്നൽ സംവിധാനവും ഏർപ്പെടുത്തണമെന്നും ഡിവൈഡറും ട്രാഫിക്ക് ജംഗ്ഷനും പണിയണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Ad



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)