Flash News

Nattu Media

പന്നിക്കോട് യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി ദിനം ആചരിച്ചു


പന്നിക്കോട്: കെ വി വി ഇ എസ് യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാപാരിദിനം ആചരിച്ചു. പതാക ഉയർത്തൽ, ദിന സന്ദേശം, മധുര വിതരണം തുടങ്ങി വിവിധ പരിപാടികളാണ് ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചത്. പതാക ഉയർത്തൽ ചടങ്ങിന് ശരീഫ് അമ്പലക്കണ്ടി നേതൃത്വം നൽകി. സഹീദ് പി സി അദ്ധ്യക്ഷനായിരുന്നു. അശോകൻ ഇ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു.അഹമ്മദ് കുട്ടി, ഗോവിന്ദൻ എടപ്പറ്റ, ഹമീദ് ടി കെ, സലീം, മുഹമ്മദ്, ശരീഫ് തുടങ്ങി നിരവധി മെമ്പർമാർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)