Flash News

Nattu Media

കോൺഗ്രസിന് ജില്ലയിൽ ആദ്യ വനിതാ മണ്ഡലം പ്രസിഡന്റ്


കൊടിയത്തൂർ
: കോഴിക്കോട് ജില്ലയിലെ ആദ്യ വനിതാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് കൊടിയത്തൂരിൽ നിന്ന്. മുൻ കൊടിയത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റും ഗോതമ്പ് റോഡ് സ്വദേശിയുമായ സുജ ടോം  സ്ഥാനമൊഴിഞ്ഞ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ്‌ കൊളക്കാടനിൽ നിന്ന് സ്ഥാനം ഏറ്റെടുത്തു.

ഒരു രാജ്യത്തിന്റെ ചരിത്രത്തോടൊപ്പം അതിന്റെ വളർച്ചയോടൊപ്പം എല്ലാം ചേർത്തു വായിക്കുന്ന ഒരു മഹാപ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ആ പ്രസ്ഥാനത്തിന്റെ കൊടിയത്തൂർ മണ്ഡലം പ്രസിഡണ്ടായി   തിരഞ്ഞെടുത്ത സഹപ്രവർത്തകക്ക്   ഒരു വലിയ അംഗീകാരവും ഉത്തരവാദിത്വവും നൽകിയതിലുള്ള സന്തോഷം അറിയിക്കുന്നു എന്നും വിഭാഗീയ വിഭജന ചിന്തകളില്ലാതെ പാർട്ടിയെ  മുന്നോട്ടു  നയിക്കാൻ പുതിയ പ്രസിഡന്റനു കഴിയട്ടെ എന്ന് ആശംസിക്കുന്നു എന്ന് നേതാക്കൾ സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു. പ്രസ്ഥാനത്തെ കരുത്തോടെ മുന്നോട്ട് നയിക്കാൻ എല്ലാ പിന്തുണയും സഹായവും ഉറപ്പു നൽകുന്നതായി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)