വെട്ടത്തൂർ: 2022-23 വർഷത്തെ എൽ എസ് എസ് പരീക്ഷയിൽ 23 വിദ്യാർത്ഥികളെ പരീക്ഷയിൽ പങ്കെടുപ്പിച്ച് അതിൽ പതിനഞ്ചു വിദ്യാർത്ഥികളെ സ്കോർഷിപ്പിന് അർഹനാക്കി കൊണ്ടോട്ടി ഉപജില്ലയിൽ ഉയർന്ന സ്ഥാനവും വാഴക്കാട് പഞ്ചായത്തിൽ ഒന്നാം സ്ഥാനവും കരസ്തമാക്കി വെട്ടത്തൂർ ജി എൽ പി സ്കൂൾ അതിന്റെ ജൈത്ര യാത്ര തുടരുന്നു.
കൂടാതെ കേരള സർക്കാരിന്റെ കീഴിലെ ഡയറ്റ് ന്റെ മാനദണ്ഡം പ്രകാരം നാലാം ക്ലാസ്സിൽ ആകെ പഠിക്കുന്ന വിദ്യാർഥികളിൽ മുപ്പത് ശതമാനം വിദ്യാർത്ഥികളെ വിജയിപ്പിക്കാനും സ്കൂളിന് സാധിച്ചു. ഈ വിജയങ്ങൾക് കഠിന പ്രായത്നത്തിലൂടെ വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ അദ്ധ്യാപകർക്കും, പഠിച്ചത് പരീക്ഷയിലൂടെ തെളിയിച്ച വിദ്യാർഥികൾക്കും പി ടി എ, എസ് എം സി, എം ടി എ കമ്മിറ്റികൾ അഭിനന്ദനങ്ങൾ നേർന്നു.
Tags:
VAZHAKKAD
